2014, ഡിസംബർ 23, ചൊവ്വാഴ്ച

വേനൽ മഴ



കത്തുന്ന വറളി പോലെരിയുന്ന  പാടവും
ദാഹ ജലത്തിനായ്‌ കേഴുന്ന പൈക്കളും
ഒരു മഴക്കാറിനായ്  കൊതിക്കുന്ന വാനവും
പിന്നെയും ഭൂത കാലങ്ങൾ  സ്മരിക്കുമ്പോൾ

വിറളി പിടിച്ച്  വിറച്ചുകൊണ്ടിനദി
ഒഴുകി തിമിർത്ത  മണൽ പാടുകളും
വിധിയുടെ വിളയാട്ട  ഭൂ മിയിലിന്നൊരു
തണ്ണീർ തുള്ളിക്ക്‌ വേണ്ടി കേഴുന്നു .

ചുട്ടുപഴുത്ത മൈതാന ഭൂമിയിൽ
ഒറ്റ ക്കിരിക്കും പൊട്ട കിണറുകൾ .
കാർമുകിലാകാൻ  മറന്നുപോയീ ..
മേഘ ങ്ങളെന്തിനു  വിണ്ഡലം  ഭൂമിയിൽ

ഒരു നീണ്ട  സാന്ത്വന താളവും മീട്ടി
ഒരു മണ്‍തിട്ടതൻ  ദാഹം കെടുത്തി
കാലപഴമകൾ തൻ സ്മരണകൾ ഉണർത്തി
ഒരു വേനൽ മഴ ഈ പൂഴിയിൽ  പെയ്തെങ്കിൽ .