2017, ഫെബ്രുവരി 28, ചൊവ്വാഴ്ച


സമയമാണോ ദൈവം....?
അല്ല സമയമല്ല ദൈവം
ദൈവം  സമയത്തിന്റെ പരിചാരകനാണ്.
ദൈവം സർവ്വതിന്റെയും  കാവൽകാരനാണ്
ഭൂമി കറങ്ങുന്നില്ലെങ്കിൽ
എന്തു സംഭവിക്കും...?
ഭൂമിയിൽ നിശ്ചലാവസ്ഥ ആയിരിക്കുമോ...?
അത് ഈ കാലത്തിൽ സാധ്യമെന്ന് പറയാനാകുമോ...?
കാലാവസ്ഥാമാറ്റം ഭൂമിയിൽ  ജീവനും ജീവിതവും തുടർന്നു കൊണ്ടിരിക്കും...
അതിനർത്ഥം അപ്പോഴും സമയം  അതിന്റെ
തേരോട്ടം തുടർന്നു കൊണ്ടിരിക്കും.
ഭൂമി കഴങ്ങുന്നില്ലെങ്കിലോ
സൂര്യൻ ജ്വലിക്കുന്നില്ലെങ്കിലോ
സമയം നിലക്കുന്നില്ല.
എന്നാൽ  എപ്പോഴും
സൂര്യൻ ജ്വലിക്കുംം
ഭൂമി ഭ്രമണം ചെയ്യും.
ജീവനും ജീവിതവുംം മരണവും തുടരും.അത് സമയത്തെ അല്ലെങ്കിൽ കാലത്തെ
സർവ്വചരാചരങ്ങളെയും സർവ്വപ്രപഞ്ചത്തെയും അറിയ്ക്കാൻ
ദൈവത്തിന്റെ ക്രിയകളാണ്.
ഈ സമയത്തെ ജയിക്കുന്ന ഒരു യന്ത്രം
കണ്ടുപിടിച്ചാൽ അന്ന് ദൈവത്തെ മനുഷ്യൻ ജയിക്കും...ഒരു പക്ഷേ ദൈവത്തിനും മുകളിൽ.
             ശരത് ലോറൽ,രമ്യ ശരത്

2017, ഫെബ്രുവരി 21, ചൊവ്വാഴ്ച

രാത്രി





        രാവിൻെ തിരശ്ശീല ഉയരുകയായ്...
വേദിയിൽ ചന്ദന നിലാവിൻ വെട്ടം
മിന്നി തിളങ്ങുന്ന കസവു പുടവയണിഞ്ഞ്
താരക കന്യകൾ നൃത്തം  ചെയ്യുന്നു...
പ്രണയാർദയാം കന്യയെ കണ്ടമാത്രയിൽ
കൺപീലീകൾ ആലസ്യത്തിലെന്ന പോലെ  അവളെ പിൻതുടരുന്നു...
സ്വപ്നങ്ങൾ വിരിഞ്ഞ നീല നിശീഥിനി ആ കരവലയത്തിൽ ബന്ധനം തീർത്തു....
ഇനി ചന്ദന നീലാവിലെ വെൺതൂവലായ് ആ മാസ്മര ലോകം...
ഒടുവിൽ അവളുടെ പേരറിഞ്ഞു....'രാത്രി'...
പിന്നിട് ഒരു സത്യവും...അവൾക്കൊരു കാമുകൻ ഉണ്ടത്രേ....
അവനു 'പകൽ' എന്നു പേർ...

2017, ഫെബ്രുവരി 20, തിങ്കളാഴ്‌ച

ഡൽഹി മുതൽ വാഗാ അതിർത്തി വരെ....


ആഗ്ര കോട്ട (Location)

താജ്മഹലില്‍ നിന്നും 2 km അകലയാണ് ആഗ്ര കോട്ട. മുഗള്‍ ചക്രവര്‍ത്തിമാരുടെ കൊട്ടാരം. 92 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന വലിയൊരു കോട്ട. ചരിത്രങ്ങള്‍ പറയുന്നത് ഈ കോട്ട മുഗള്‍ രാജാക്കാന്‍ മാര്‍ക്കും  വര്‍ഷങ്ങള്‍ക്കു മുമ്പ് ഏതോ രജപുത്രന്‍ പണി കഴിപ്പിച്ചതെന്നാണ്. പിന്നീട് ഈ രാജാവില്‍ നിന്ന് ഇബ്രാഹീം ലോദിയുടെ അച്ഛന്‍ സിക്കന്ദര്‍ ലോദി കൈപറ്റുകയും ആഗ്രയിലേക്ക് ഭരണ തലസ്ഥാനം മാറുകയും ചെയ്തു.  പിന്നീടു ഒന്നാം പാനിപ്പറ്റ് യുദ്ധത്തില്‍  മുഗള്‍ രാജാവ്‌ ബാബറിന്റെ വിജയത്തോടെ ഈ കോട്ട ബാബറിന്റെ കയ്യില്‍ വന്നുപെടുകയും ചെയ്തു. പിന്നീട് ബാബര്‍  മുതല്‍ ഔറംഗസീബ്‌ വരെ ഈ കോട്ടയില്‍ താമസിക്കുകയും, പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ടത്രേ. ഇതിനിടയില്‍ രണ്ടാം പാനിപ്പറ്റ് യുദ്ധത്തോടെ ഹുമയൂണില്‍ നിന്നും ഈ കോട്ട നഷ്ട്ടപ്പെടുകയും പിന്നീട് അക്ബര്‍ അത് തിരിച്ചു പിടിച്ചു ഭരണ കേന്ദ്രം ദില്ലിയില്‍ നിന്ന് ആഗ്രയിലേക്ക് മാറ്റുകയും ചെയ്തു. ഷാജഹാന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  നടന്നതും, കോട്ട ഇന്ന് കാണുന്ന രൂപത്തില്‍ രൂപപ്പെട്ടതും.
ഒരു തരം ചുവന്ന കല്ലുകൊണ്ടാണ് ഈ കോട്ടയുടെ ഏറെ ഭാഗവും നിര്‍മിക്കപ്പെട്ടിട്ടുള്ളത്. വളരെ മോശം അവസ്ഥയില്‍ കിടന്നിരുന്ന കോട്ടയെ അക്ബറിന്റെ കാലത്ത് ചുവന്ന കല്ല്‌ കൊണ്ട് പുനര്‍ നിര്‍മാണം ചെയ്തു. എന്നാല്‍ പേര മകന്‍ ഷാജഹാന്‍ വീണ്ടും മോടി കൂട്ടാനായി വെള്ള മാര്‍ബിള്‍ പാകുകയും, വീണ്ടും കുറെ ഭാഗം കെട്ടിപ്പൊക്കുകയും ചെയ്തു.

ചരിത്രം

ആദ്യകാലത്ത്, ചുടുകട്ട കൊണ്ട് നിർമ്മിക്കപ്പെട്ടിരുന്ന ഈ കോട്ട, സികർവാർ ഗോത്രത്തിന്റെ അധീനതയിലായിരുന്നു. 1080-ആമാണ്ടിൽ ഗസ്നവികൾ ഇത് പിടിച്ചെടുത്തു എന്നതാണ് കോട്ടയെക്കുറിച്ചുള്ള ആദ്യചരിത്രപരാമർശം. ദില്ലി സുൽത്താനായിരുന്ന സിക്കന്ദർ ലോധി(1487–1517), ആഗ്രയിലേക്ക് തലസ്ഥാനം മാറ്റുകയും ഈ കോട്ടയിൽ നിന്നും ഭരണം നടത്തുകയും ചെയ്തിട്ടുണ്ട്. ഇക്കാലത്ത് ആഗ്രക്ക് ഒരു രണ്ടാംതലസ്ഥാനം എന്ന പദവി കൈവന്നു. 1517-ൽ സിക്കന്ദർ ലോധി മരണമടഞ്ഞതും ഈ കോട്ടയിൽ വച്ചായിരുന്നു. 1526-ലെ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ തോൽപ്പിക്കപ്പെടുന്നവരെ സിക്കന്ദറിന്റെ പുത്രനായ ഇബ്രാഹിം ലോധി, കോട്ടയുടെ നിയന്ത്രണം നിലനിർത്തിയിരുന്നു. ഇക്കാലത്ത് നിരവധി കൊട്ടാരങ്ങളും, കുളങ്ങളും, പള്ളികളും അദ്ദേഹം ഈ കോട്ടക്കകത്ത് ' പണികഴിപ്പിച്ചിരുന്നു.
പാനിപ്പത്ത് യുദ്ധത്തിലെ വിജയത്തിനു ശേഷം, മുഗളർ ഈ കോട്ടയും ഇവിടത്തെ വൻസമ്പത്തും പിടിച്ചടക്കി. കോഹിനൂർരത്നവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. തുടർന്ന് മുഗൾ ചക്രവർത്തി ബാബർ ഈ കോട്ടയിലായിരുന്നു വസിച്ചത്. ബാബറുടെ മരണശേഷം 1530-ൽ ഹുമയൂൺചക്രവർത്തിയായതും ഇതേ കോട്ടയിൽവച്ചാണ്. 1540-ൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ പഷ്തൂൺനേതാവായ ഷേർഷാ സൂരി തുടർന്നുള്ള അഞ്ചു വർഷക്കാലം കോട്ട നിയന്ത്രണത്തിലാക്കി. 1556-ൽ ഹുമയൂൺ പഷ്തൂണുകളെ തോൽപ്പിച്ചതോടെ ആഗ്ര കോട്ട വീണ്ടും മുഗളരുടെ പക്കൽ തിരിച്ചെത്തി.
 നിർത്തിൽ നിന്നും വ്യത്യസ്തമായി, ചുവന്ന മണൽക്കല്ലിനു പകരംവെണ്ണക്കല്ലാണ് ഷാജഹാന്റെ കാലത്തെ കെട്ടിടങ്ങൾക്ക് ഉപയോഗിച്ചത്
1558-ൽ അക്ബർ, ആഗ്രയെ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കുകയും ഈ കോട്ടയിൽ വസിക്കാനാരംഭിക്കുകയും ചെയ്തു. ഇഷ്ടികയാൽ നിർമ്മിക്കപ്പെട്ടിരുന്ന ഈ കോട്ട, അന്ന്ബാദൽഗഢ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത് എന്ന് അക്ബറൂടെ കാലത്തെ ചരിത്രകാരനായിരുന്ന അബുൾ ഫസൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1565-ലാണ്അക്ബർ ഇവിടത്തെ പുതിയ കോട്ടയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. നാശോന്മുഖമായിരുന്ന ഈ കോട്ട, രാജസ്ഥാനിലെ ബറൗലിയിൽ നിന്നും എത്തിച്ച ചുവന്ന മണൽക്കല്ലുപയോഗിച്ച്, അക്ബർ പുതുക്കിപ്പണിഞ്ഞു. കോട്ടമതിലുകളുടെ ഉൾവശം, ഇഷ്ടികകൊണ്ടും, പുറംഭാഗം മണൽക്കലുകൊണ്ടുമാണ് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 2000 കൽ‌വെട്ടുകാരും, 2000 ചുണ്ണാമ്പുകൂട്ടുകാരും 8000-ത്തോളം മറ്റു തൊഴിലാളികളും ഈ കോട്ടയുടെ നിർമ്മാണത്തിൽ പങ്കാളികളായി.[1]എട്ടുവർഷത്തോളമെടുത്ത് 1573-ൽ ഈ കോട്ടയുടെ പണി പൂർത്തിയായി.
അക്ബറുടെ പൗത്രനായ ഷാജഹാന്റെഭരണകാലത്താണ് കോട്ടക്ക് ഇന്നത്തെ രൂപം കൈവരുന്നത്. തന്റെ മുത്തച്ഛനിൽ നിന്നും വ്യത്യസ്തമായി ഷാജഹാൻ, ഇവിടെ നിർമ്മിച്ച കെട്ടിടങ്ങളെല്ലാംവെണ്ണക്കല്ലുകൊണ്ടുള്ളതായിരുന്നു.കെട്ടിടങ്ങളിൽ സ്വർണ്ണത്തിന്റേയും ഇടത്തരം വിലപിടിപ്പുള്ള കല്ലുകളുടെയും ഉപയോഗം ഈ കാലഘട്ടത്തിലെ പ്രത്യേകതയാണ്. നിലവിലുണ്ടായിരുന്ന പല കെട്ടിടങ്ങളും ഇടിച്ചുനിരത്തിയാണ് ഷാജഹാൻ തന്റെ കെട്ടിടങ്ങൾ‌ പണിഞ്ഞത്. ഷാജഹാന്റെ ജീവിതാന്ത്യത്തിൽ, അദ്ദേഹത്തിന്റെ പുത്രനായ ഔറംഗസേബ് അദ്ദേഹത്തെ ഈ കോട്ടയിൽ തടവിലാക്കി. മുഗളർക്കു ശേഷം, കോട്ട ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ഇന്ത്യയിലെ ഭരണത്തിന് അറുതി വരുത്തിയശിപായിലഹളസമയത്ത് ഈ കോട്ട ഒരു യുദ്ധവേദിയായിരുന്നു.
ഇന്ന് കോട്ടയുടെ കുറേ ഭാഗം ഇന്ത്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. മുഗൾകാല കെട്ടിടങ്ങൾ അടങ്ങുന്ന തെക്കുകിഴക്കേ മൂല,ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കൈവശമാണ്. ഈ ഭാഗം സന്ദർശകർക്കായി

ആഗ്ര കോട്ടയുടെ ഇന്നത്തെ സ്ഥിതി

മുഗളർക്കു ശേഷം, കോട്ട ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ഇന്ത്യയിലെ ഭരണത്തിന് അറുതി വരുത്തിയ ശിപായിലഹളസമയത്ത് ഈ കോട്ട ഒരു യുദ്ധവേദിയായിരുന്നു. ഇന്ന് കോട്ടയുടെ കുറേ ഭാഗം ഇന്ത്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. മുഗൾകാല കെട്ടിടങ്ങൾ അടങ്ങുന്ന തെക്കുകിഴക്കേ മൂല, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കൈവശമാണ്. ഈ ഭാഗം സന്ദർശകർക്കായി തുറന്നുകൊടുത്തിട്ടുമുണ്ട്.

ആഗ്ര കോട്ട


ഒരുപാടു ചരിത്രം ഉറങ്ങുന്ന ആഗ്ര കോട്ട. സികന്തര് ലോധി പണിത ഇഷ്ടിക കോട്ട ചുവന്ന മാര്ബിള് കൊട്ടരമാക്കിയത് അക്ബര്. മുഗള് ചരിത്രത്തില് ആഗ്ര കോട്ടയുടെ സ്ഥാനം വലുത്. ഇവിടെ ഹുംയുന്, അക്ബര്, ജഹന്ഗിര്, ഷാജഹാന്, ഒടുവില് ഔരന്ഗസിബ് എന്നി ചക്രവര്ത്തിമാര് വാണു.
സികന്തര് ലോടിക്ക് ശേഷം വന്ന ഇബ്രാഹിം ലോധിയില് നിന്നാണ് മുഗളന്മാര് കോട്ട പിടിച്ചത്. ആദ്യം ബാബര്. പിന്നെ മകന് ഹുംയുന്. ഹുംയൂനിനെ 1530 ല് ഷേര്ഷ തോല്പ്പിച്ച്. മുഗലര് അഞ്ചു വര്ഷ ശേഷം അക്ബരിലൂടെ തിരിച്ചു വന്നു. കോട്ട പുതുക്കി പണിയാന് തീരുമാനിച്ചു. 4000 പണിക്കര് 8 വര്ഷം വിശ്രമമില്ലാതെ പണിതു ആഗ്ര കോട്ടയെ ചുവപ്പ് കൊട്ടരമാക്കി. കോട്ടയുടെ മതിലിനു 70 അടി ഉയരമുണ്ട്. നാല് ഗോപുരവും. ഒന്നു യമുനയിലേക്ക് തുറക്കുന്നു. 500 കെട്ടിടങ്ങള് ഉണ്ടായിരുന്നതില് പലതും ഷാജഹാന് പൊളിച്ചു, വെള്ള മാര്ബിള് മസ്ജിത് പണിയാന്.

1603 ല് ഷാജഹാനെ മകന് ഔരങ്ങസീബ് ഉപരോതിച്ചു. യമുനയിലെ വെള്ളം കോട്ടയിലേക്ക് നല്കാതെ. കിണര് വെള്ളം കുടിക്കാത്ത ഷാജഹാന് കീഴടങ്ങി. 8 വര്ഷം മകന്റെ തടവില്. ഔരങ്ങസീബിന്റെ കാലത്തു കോട്ടക്ക് പ്രൌഡി പോയി. 1707 ഔരങ്ങസീബ് മരിച്ചു. പിന്നെ കോട്ടക്കായി മറാത്ത- ജാട്ട് യുദ്ധം. 1803 ല് ബ്രിട്ടീഷുകാര് കോട്ട പിടിച്ചു.



 Location
ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ ആഗ്രയിൽ, യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്നു. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ,ഒട്ടോമൻ,ഇന്ത്യൻ,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽചരിത്രം

യുദ്ധകാലത്തെ സംരക്ഷണ താൽക്കാലിക ചട്ടക്കൂട്
താജ് മഹലിന്റെ നിർമാ‍ണത്തിനു ശേഷം ഷാജഹാന്റെ മകനായ ഔറംഗസീബ്  അദ്ദേഹത്തെ ആഗ്ര കോട്ടയിൽ തടങ്കലിലാക്കുകയും, പിന്നീട് അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യയുടെ അടുത്ത് തന്നെ അദ്ദേഹത്തെ അടക്കുകയും ചെയ്തു.

19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ താജ് മഹലിന്റെ ഒരു ഭാഗം വളരെയധികം ജീർണ്ണാ‍വസ്ഥയിലായി. 1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് ഭരണാധികാരികളും, ഭടന്മാരും ചേർന്ന് താജ് മഹലിന്റെ ചുവരുകളിൽ നിന്ന് വിലപിടിപ്പുള്ള കല്ലുകളും രത്നങ്ങളും കവർന്നെടുത്തു. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രിട്ടീഷ് വൈസ്രോയി  താജ് മഹലിന്റെ പുനരുദ്ധാരണത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഇത് 1908 ൽ തീർന്നു. അദ്ദേഹം അകത്തെ അറയിൽ ഒരു വലിയ ദീപസ്തംഭം സ്ഥാപിക്കുകയും ചെയ്തു. ഈ സമയത്താണ് പ്രധാന ഉദ്യാനം ബ്രിട്ടീഷ് രീതിയിൽ ഇന്ന് കാണുന്ന രീതിയിൽ പുനർനവീകരിച്ചത്.

1942-ൽ രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ ജർമ്മനിയുടെ ഒരു വ്യോമാക്രമണം ഭയന്ന് അന്നത്തെ ഗവണ്മെന്റ് താജ് മഹലിന്റെ മുകളിൽ അതിനെ മറക്കുന്നതിനായി ഒരു താൽക്കാലിക ചട്ടക്കൂട് നിർമ്മിക്കുകയുണ്ടായി. ഈ താൽക്കാലിക ചട്ടക്കൂട് പിന്നീട് 1965ലും 1971 ലും ഇന്ത്യ-പാകിസ്താൻ യുദ്ധക്കാ‍ലഘട്ടത്തിലും പിന്നീട് വീണ്ടും സ്ഥാപിക്കുകയുണ്ടായി. അന്നത്തെ യുദ്ധത്തിൽ വ്യോമ ബോംബാക്രമണം ഭയന്നിട്ടാണ് ഇത് ചെയ്തത്. [27] പക്ഷേ, ഇപ്പോൾ താജ് മഹലിന്റെ പരിസ്ഥിതി മലിനീകരണം മൂലം വളരെയധികം ഭീഷണി നേരിടുന്നുണ്ട്. മധുര  എണ്ണ കമ്പനികളുടെയും യമുന നദിയിലെ മലിനീകരണം മൂലമുള്ള ആസിഡ് മഴയുടെയും പ്രഭാവം കൊണ്ട് വെള്ള മാർബിളുകളുടെ നിറം മങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്.