2017, ഏപ്രിൽ 18, ചൊവ്വാഴ്ച

വേനലൊരു നദി തേടുകയാണ്...
മഴയോ...വീണുടഞ്ഞാൽ നോവാത്ത പച്ചപ്പുള്ള പരവതാനി തേടുന്നു.
പറവകൾ കതിരുതേടുന്നു
വയലോ...
വരും വിളക്കായ് കളയില്ലാതെ കാത്തിരിക്കുന്നു...
മനുഷ്യർ നിഴലില്ലാതെ...
തണലു തിരയുന്നു
തരു ചില്ലയിലൂടെ ആകാശം മറക്കാനുള്ള വക തേടുന്നു.
കുഞ്ഞ് അമ്മമാറിലെ ചൂടു തിരയുന്നു...
അമ്മയോ ചൂട് ആറ്റി
കുപ്പിയിൽ പകർന്നു നൽകുന്നു...
വ്യഗ്രതയിൽ എല്ലാം നഷ്ടം...
തളിർക്കാതെ...പൂക്കാലം വരുമോ... ????

2017, ഏപ്രിൽ 16, ഞായറാഴ്‌ച


  കണ്ടില്ലാന്നു നടിച്ചാലും ചില ചിന്തകളും കാഴ്ചകളും  മനസ്സിനെ ആഴത്തിൽ പിടിച്ചുലക്കും. ഒരു പക്ഷേ അത് ഞാൻ എന്റെ രക്ഷിതാക്കളെ ദൈവതുല്ല്യം ആരാധിക്കുന്നതു കൊണ്ടാവാം...
അത്തരത്തിലൊരു വേദന ....
പറയാതിരിക്കാനാവുന്നില്ല.

നമ്മുടെ എല്ലാ സന്തോഷത്തിനു പിന്നിലും നമ്മുടെ അമ്മമാരാണ്...
യാദൃശ്ചികമെന്നോണം ചില കാരണങ്ങളാൽ അമ്മമാരെ മറക്കുന്നു.
വിവാഹം അതിനൊരു കാരണം....വന്ന പൊണ്ണോ സ്വന്തം അമ്മയെ പരിധിയില്ലാതെ സ്നേഹിക്കും...ഭർത്താവിന്റെ അമ്മയുടെ കാര്യത്തിൽ ഇത് എന്തു കൊണ്ട്???....
അമ്മായി അമ്മയെപോലുള്ള മനസ്സ്,ആഗ്രഹം  സ്വന്തം അമ്മക്കുണ്ടോ ,അമ്മവരുന്നോ എന്നു ചോദിക്കാനുള്ള മകന്റെ കടമ എന്തുകൊണ്ട്  എപ്പോഴും വിസ്മൃതിയിൽ അഭയം തേടുന്നു...
പെണ്ണ് അവളാവണം ഒരു മാർഗ്ഗദർശ്ശി... ഇല്ലെങ്കിൽ
പുരുഷത്വം നഷ്ടപ്പെട്ട പുരുഷനായ് കാണും മറ്റുള്ളവർ.
പെറ്റവയർ...
അത് ആരുമറിയാതെ നോവുന്നെങ്കിൽ ഗുണം പിടിക്കില്ല....ഈ ജന്മത്തിലും വരും ജന്മത്തിലും.

2017, ഏപ്രിൽ 11, ചൊവ്വാഴ്ച

March 10 a memorable day in my life....

ആദ്യം തന്നെ നന്ദി രേഖപ്പെടുത്തുന്നു.....
lot of Thanks to Muralidharan Sir (Principal Of Calicut University Teacher Education Centre,Manjeri) ,പിന്നെ ഒരു കുടുംബത്തിലേക്ക് ഒരു അഥിതി ആയിവന്നപ്പോൾ ഒരു അപരിജിതത്വവും കാണിക്കാതെ രണ്ടു കൈനീട്ടി സ്വീകരിച്ച CUTEC ലെ കൂട്ടുക്കാർക്കും അകമഴിഞ്ഞ നന്ദി.......
ഇത്രമേൽ ചിരിച്ച ദിനങ്ങൾ വളരെ വിരളമാണ്..
ഇത്രയും അധികം അംഗീകാരങ്ങളും ഉണ്ടായിട്ടില്ല.
എന്നും എന്നെ കുറവുകളുടെ അടിസ്ഥാനത്തിലെ ഞാൻ വീക്ഷിച്ചിട്ടുള്ളു. അതിനാൽ തന്നെ എന്റെ ഗുണങ്ങൾ ഒന്നും അറിഞ്ഞില്ല.
ഇന്ന് ഈ രണ്ടു ദിനങ്ങളിൽ അറിഞ്ഞു ഞാൻ എന്നെ ഒരുപാട്.
ആയുസ്സിന്റെ തുടക്കം മുതൽ ഇത്തരം ഒരു സാഹചര്യത്തിലൂടെ കടന്നു പോയിരുന്നു എങ്കിൽ എന്റെ വെളിച്ചം ഈ വർഷക്കാലമത്രയും ഇരുട്ടിന്റെ മറക്കപ്പുറത്ത് ആവുമായിരുന്നില്ല.
എന്റെ കുറ്റബോധം  കൂടുതൽ മറ്റുള്ളവരിൽ കണ്ട് അവർക്ക് പിന്നാലെ ഓടി ,പിന്നീട് കുറവുള്ളവരെ കുറ്റവും പറഞ്ഞു അവിടെ ആ നിമിഷങ്ങളിൽ അത്രയും ഒറ്റപ്പെട്ടത് എന്റെ ചേതന. ഓരോ നിമിഷവും ചെയ്യേണ്ട കാര്യങ്ങൾ മനസ്സിനെ അറിയിച്ചില്ല.അവിടെ ആയിരുന്നു എന്റെ പരാജയങ്ങളും ,ഏകാന്തതയും.ഇന്ന് മുതൽ ഏകാന്തത ഇല്ല. മനസ്സുമായി നടത്തേണ്ട കൂടിയാലോചനകൾ ഉണ്ട്,എനിക്ക് പ്രിയപ്പെട്ടവർക്ക് സന്തോഷം നൽകണം അങ്ങനെ ഒത്തിരി കാര്യങ്ങൾ. ഇത്തിരിയിൽ ഒത്തിരി കണ്ട് മുന്നോട്ട് പോവണം.
അതിലേക്കുള്ള ആദ്യ ചവിട്ടു പടിയാണ് ഈ അംഗീകാരങ്ങൾ. എവിടെ നിന്ന് ഞാൻ പിന്നോട്ട് വ്യതിചലിച്ചോ അവിടെ നിന്നും തുടങ്ങണം.
My Amma &Achan thanks for to give an opportunity to birth &live...
#praveena teacher i like you...and your support words ..
#Ratheesh sir I'm sorry...
I Respect  more ...
#Dear majmaa Frndz... Soo...sorry...
#Vishnuetta....I love you sooo much
 #My cheriya chan... Big thanks...
#Thanks for care...
#Close & Distant relatives big thanks for creat a life situation
ഇന്ന് കൂട്ടുകാരെ വരച്ചു കാണിക്കാൻ പറഞ്ഞപ്പോൾ മനസ്സിൽ പതിഞ്ഞത്  നിമിഷ നിന്റെയും ജിൻസിയുടെയും മുഖമായിരുന്നു. അങ്ങനെ ഒരു valuable ആയിട്ടുള്ള സാഹചര്യം നൽകിയതിന് നന്ദി.
എന്റെ ജീവിതത്തിൽ വന്ന ബുദ്ധിമുട്ടുകൾ ആദ്യമായി ഞാൻ നിങ്ങളെ കുറ്റപ്പെടുത്താതിരിക്കുന്നത്...
ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ആത്മ ധൈര്യം നിങ്ങളാണ് തന്നത് നന്ദി...
ഇനി ഉണർന്ന് ജീവിക്കണം.
തിരിച്ചറിവ് നൽകിയ മനസ്സിനോടൊപ്പം ഉണർന്ന് .
ആരെയും കുറ്റപ്പെടുത്താതെ.
എനിക്ക് കിട്ടിയ അവസരങ്ങൾ അത്രയും നന്മയുടെതായിരുന്നു.
ഇന്ന് എന്നിലുള്ളതും എനിക്ക് ഒപ്പം ജീവിക്കുന്ന പങ്കാളിയും നന്മ തന്നെ.... ഒഴുക്കിന് ഒപ്പം  അല്ല...ഒഴുക്കിന്റെ എതിർ ദിശയിലേക്ക് ഒഴുകുമ്പോഴേ ജീവനുണ്ടെന്ന് പറയുകയുള്ളു.
അത്തരത്തിൽ ലക്ഷ്യം എന്ന കരക്ക് അടിഞ്ഞതിനു ശേഷമേ ഞാൻ ഒഴുക്കിനൊപ്പം നീങ്ങുകയുള്ളു.
Understanding....My Self...
thank you...Imbhichi Bava sir.






2017, ഏപ്രിൽ 2, ഞായറാഴ്‌ച

 മനസ്സ് നിറയെ ചിരിക്കണം ഒരുപാട് സംസാരിക്കണം ചാറ്റൽ മഴയ കൊണ്ട് ആവി പറക്കുന്ന ചായകുടിക്കണം ....വീണ്ടും ഉള്ളു തണുക്കുന്നതുവരെ അവന്റെ കൈയ്യിൽ കൈകോർത്ത് നടക്കണം...ഇടക്ക് രണ്ട് കപ്പലണ്ടി കഴിക്കണം ആകാശ താഴ് വരയിൽ  കാറ്റിന്റെ താളത്തിനൊത്ത് പറക്കുന്ന  അപ്പൂപ്പൻ താടിയെ പോലെ ....അങ്ങനെ അങ്ങനെ.