2017, ജൂൺ 26, തിങ്കളാഴ്‌ച

2017, ജൂൺ 25, ഞായറാഴ്‌ച


മഴ ആയാലും വെയിൽ ആയാലും ഞങ്ങൾ മലപ്പുറത്തുക്കാർക്ക് പെരുന്നാളൊരു ഹരം തന്നെ....
തീവ്രവ്രതശുദ്ധിയുടെ നല്ല പരിയവസാനം ....വയറു നിറയെ പോത്തും,ചിക്കനും .മൊഞ്ചുള്ള കൈ നിറയെ മൈലാഞ്ചിയും ഒപ്പനയുടെ ഇശലും  .
മതമൈത്രിയുടെ പെരുന്നാൾ  മതേതരത്തിന്റെ ഈദ്ഗാഹുകൾ മുഴക്കികൊണ്ടാവട്ടെ...
ആശംസകളോടെ....
രമ്യശരത്....

എല്ലാവർക്കും നന്മയുടെയും വിശുദ്ധിയുടെയും ചെറിയപെരുന്നാൾ ആശംസകൾ.

2017, ജൂൺ 22, വ്യാഴാഴ്‌ച


Name of the teacher:Rammya k k
Name of the school:majma'a
Name of the subject:social science
Name of the unit:സമുദ്രവും മനുഷ്യനും
Name of the topic: തിരമാലകൾ
Std:VIII



Learning outcomes
1:തിരമാലകൾ
നിർവചിക്കുന്നതോടൊപ്പം തിരയുടെ പ്രധാന വശങ്ങൾ തിരിച്ചറിയുന്നു.
2:കടലാക്രമണം
കൊണ്ട് ഉണ്ടാവുന്ന ദോഷങ്ങൾ ഒരു വീഡിയോ കണ്ട് ശേഷം നടത്തുന്ന ചർച്ചയിലൂടെ കൂടുതൽ മനസ്സിലാക്കുന്നു.
കടലാക്രണത്തിൽ നിന്നും തീരദേശസംരക്ഷണ മാർഗ്ഗങ്ങൾ ചിത്ര നിരീക്ഷണത്തിലൂടെ തിരിച്ചറിയുന്നു.
Concept:തിരമാലക
Term:തിരാതടം,തിരോന്നതി,
Fact:1.സമുദ്രചലനങ്ങളാണ്
തിരമാലകൾ.
2.ശക്തി കൂടിയ തിരമാലകളാണ് സുനാമികൾ





സമുദ്രോപരിതലത്തിലെ നിമ്നോന്നത ചലനങ്ങളാണ്  തിരമാലകൾ


തിരമാലകൾ ഉണ്ടാവുന്നതിൻ്റെ പ്രധാന കാരണം എന്താണെന്ന് അറിയാമോ?



കാറ്റിന്റെ ഘർഷണമാണ് തിരമാലകൾക്ക് കാരണം.


ACTIVITY .1
ചിത്രം നിരീക്ഷിച്ച് തിരയുടെ പ്രധാനഭാഗങ്ങൾ കണ്ടത്തുക

കടലാക്രമണം
കേരളത്തില്‍ പല തീരപ്രദേശങ്ങളിലും കടലാക്രമണം ഉണ്ടാകാറുണ്ട്



ACTIVITY .2
എന്താണ് കടലാക്രമണം??
താഴെ നൽകിയിരിക്കുന്ന വീഡിയോ നിരീക്ഷിച്ച് ഉത്തരം കണ്ടെത്തുക.




കടല്‍തീരങ്ങളില്‍ ചെറിയതിരകള്‍ മണല്‍ നിക്ഷേപിക്കുന്നു. ങ്ങനെ വന്‍ തിരകള്‍ മണലിനെ വലിച്ച് കൊണ്ടുപോയി മണ്ണൊലിപ്പ് ഉണ്ടാക്കുന്നു. കരയിലേക്ക് കയറുന്ന കടല്‍ വെളളം വീടുകളും മറ്റും തകര്‍ത്ത് നാശം വരുത്തുന്നു. ഇതാണ് കടലാക്രമണം.
ACTIVITY.2

കടലാക്രമണം കൊണ്ടുള്ള 
ദോഷങ്ങൾ എന്തെല്ലാം??

ചിത്ര നിരീക്ഷണത്തിലൂടെ കണ്ടെത്തി അവതരിപ്പിക്കുക.






2017, ജൂൺ 21, ബുധനാഴ്‌ച

അനുഗ്രഹീത രാവുകളില്‍ ‍...


بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ

  

       ഇന്ന്........... ദിവ്യ കാരുണ്യത്തിന്റെ പൂമഴ വര്‍ഷിക്കുന്ന പുണ്യമാസത്തിലെ ഇരുപത്തിഏഴാം രാവ്. മാനവ ചരിത്രത്തിന്റെ ഗതിമാറ്റിയെഴുതിയ അതിമഹത്തായ ഒരു തത്വസംഹിതയുടെ തിരുപ്പിറവിക്ക്‌ സാക്ഷ്യം വഹിച്ച അനുഗ്രഹീത രാത്രികളിലെ പരിപാവനമായ ഒന്ന്. മാനവരാശിക്ക് മുന്നില്‍ മോക്ഷമാര്‍ഗം തെളിയിച്ചു , സ്നേഹത്തിന്റെയും സമഭാവനയുടെയും ദിവ്യ സന്ദേശങ്ങളുമായി പരിശുദ്ധ ഖുര്‍-ആന്‍ ഈ മണ്ണില്‍ അവതീര്‍ണ്ണമായത് റംസാനിന്റെ അവസാനത്തെ വിശുദ്ധ രാത്രികളില്‍ ഒന്നിലാണ്.

മരണം നമ്മെ കൂട്ടികൊണ്ട് പോകുന്നതിനു മുന്‍പുതന്നെ , കര്‍മങ്ങളുടെ കണക്കെടുപ്പില്‍ നന്മയുടെ തുലാസ്‌ സമ്പന്നമാക്കാനും, തിന്മയുടെ തുലാസ്‌ ശൂന്യമാക്കാനും, പരമകാരുണികനായ നമ്മുടെ സൃഷ്ടാവ് അനുഗ്രഹിച്ചു നല്‍കിയ സുവര്‍ണ്ണാവസരം. വ്രത ശുദ്ധിയോടെ, പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസ്സോടെ, ആത്മ സംസ്കരണത്തിന്റെ അതുല്യ നാളുകള്‍ താണ്ടിവരുന്ന വിശ്വാസിക്ക് , സൃഷ്ടാവിലുള്ള സമ്പൂര്‍ണ സമര്‍പ്പണത്തിലൂടെ അളവറ്റ നന്മകള്‍ വാരിക്കൂട്ടുന്നതിനും, മനസ്സറിഞ്ഞ പശ്ചാതാപത്തിലൂടെ തിന്മകള്‍ മയ്ച്ചുകളയുന്നതിനും ലഭിക്കുന്ന ഒരു അസുലഭ മുഹൂര്‍ത്തം. അതാണ് ലൈലത്തുല്‍ ഖദ്ര്‍ അഥവാ നിര്‍ണ്ണയത്തിന്റെ രാവ്.

ഇസ്ലാം എന്ന സത്യപ്രകാശത്തെ കുറിച്ച് എനിക്കറിയാവുന്നത് നിങ്ങളോട് പങ്കുവയ്ക്കാന്‍ ,  അത്ഭുതകരമായ ഈ ദിവ്യ സന്ദേശത്തെ എന്നലാവുന്നവര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ ‍, അങ്ങിനെ എന്നിലര്‍പിതമായ ആ മഹത്തായ കര്‍ത്തവ്യം നിറവേറ്റാന്‍ ഒരു എളിയ ശ്രമം. കാരുണ്യത്തിന്റെ പൂമഴ ലോകത്തിനുമേല്‍ വര്‍ഷിച്ച ഈ ശ്രേഷ്ടമായ രാവില്‍ തന്നെ അതിനു തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ സര്‍വശക്തനായ എന്റെ നാഥന് സര്‍വ്വ സ്തുതികളും...
ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَـٰلَمِينَ

لا إله إلا الله محمد رسول الله

2017, ജൂൺ 15, വ്യാഴാഴ്‌ച

എത്രമനോഹരം ഈ കാഴ്ച്ച....വാക്കുകൾക്കതീതം

ബോട്ടിലുള്ളവര് ഒന്നും അറിഞ്ഞിട്ടില്ല..
ഹെലികോപ്റ്ററില്‍ ഫോട്ടോ എടുത്ത ആളാണ് ഞെട്ടിയത്..
എങ്ങനെയുണ്ട് ഈ ക്ലിക്ക്..

ഈ വീഡിയോ കാണാൻ മറക്കരുത്...