2018, ഒക്‌ടോബർ 31, ബുധനാഴ്‌ച

ഓർമ്മയിൽ എന്റെ കേരളം



തുഞ്ചൻതൻകൊഞ്ചൽകേട്ടും
സ്വാതിതൻസാന്ദ്രഗീതം
സിരകളിൽ ഒഴുകുമീമലയാളത്തിൽ.
സംസ്കൃതിഏറ്റുവാങ്ങാൻ
കൈകുമ്പിൾനീട്ടിനിൽക്കും
കുരുന്നുകൾക്ക് കലാലോകംപുൽകുംപൂക്കൾ.
നടനമൂർത്തി നടരാജൻ
തൃക്കണ്ണാൽതിരനോൽക്കും
തിരുവരങ്ങാണല്ലോ എന്റെകേരളം
ഹൃത്തടത്തിൽ
ഉൾചേരും
ഹർഷപുളകസ്മേരത്താൽ
വരവേൽക്കും
ദൈവത്തിൻമക്കൾഞങ്ങൾ.









2018, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

ആർത്തവത്തിന്റെ പേരിൽ മറ്റൊരു സ്ത്രീയെ വ്യക്തിഹത്യ ചെയ്യുന്ന സ്ത്രീകളോട്എനിക്ക്പറയാനുള്ളത് .


രജസ്വിനി ആയിരിക്കുമ്പോൾ എന്റെമേലുള്ളനിയന്ത്രണങ്ങൾ ഒരു പരിധി വരെ ആവശ്യം ആയിതോന്നിയിട്ടുണ്ട്.കാരണം ആ സമയംശരീരത്തിന്ആവശ്യംവിശ്രമംആണ്.അത് വിവേചനത്തിന്റെ കണ്ണ്കൊണ്ട് ഞാൻകണ്ടിട്ടില്ല.ആ സമയം ദൈവത്തോട്സമാധാനപരമായിപ്രാർത്ഥിക്കാനുള്ളശരീരസ്ഥിതിഎനിക്ക്ഇല്ല എന്നതിനാൽ ക്ഷേത്രത്തിൽപോവാൻതാൽപര്യപ്പെടുന്നുമില്ല.എന്നാൽ  വിവേചനത്തോടെആർത്തവമുള്ളസ്ത്രീയെ കാണുന്നവരോട്എനിക്ക്പുച്ഞമാണ്.  അത് എന്റെ ഭർത്താവ് ആയാലും കുടുംബമായാലുംപ്രതികരിക്കും.ഇങ്ങനെ പ്രതികരിക്കുമ്പോൾ അവൾ തന്റേടിയാണ്,കുടുംബത്തിൽ പിറക്കാത്തവൾ ആണ്,വേശ്യയാണ് എന്ന്പറയുന്നത് എന്ത് ന്യായത്തിന്റെ അടിസ്ഥാനത്തിലാണ്?.
 പിന്നെ മറ്റൊരു കാര്യം വിശ്വാസത്തിന്റെപേരിൽ ഒരു വിഭാഗം സ്ത്രീകൾക്ക്മാത്രംമതസ്വാതന്ത്ര്യംകൊടുത്തവിധിയോട്എനിക്ക് യോജിപ്പില്ല.  ആർത്തവകാര്യത്തിൽസകലമതങ്ങളുംഅവളെസ്വാതന്ത്ര്യത്തോടെദൈവകാര്യത്തിൽ ഇടപ്പെടുന്നതിൽഭയപ്പെടുത്തിവെച്ചിരിക്കുകയാണ്. ആ തിരിച്ചറിവ്സ്ത്രീകളിൽഭൂരിഭാഗവുംമനസ്സിലാക്കുമ്പോൾസ്ഥിതിമാറും. അതുകൊണ്ട് ഓരോ കുടുംബ വുംഇക്കാര്യംഅൽപ്പംകാര്യമായിഎടുക്കട്ടെ. ഹൈസ്‌കൂൾ തലത്തിൽജീവശാസ്ത്രംനൽകുന്ന അറിവിലേക്ക്ഒരുപെൺകുട്ടി എത്തുമ്പോഴേക്കുംവിശ്വാസത്തിന്റെഅഴിയാകുരുക്കിൽ പെട്ടിരിക്കും. അപ്പോൾപിന്നെനിരക്ഷരരായ ഒരു തലമുറയെപറ്റിപറയേണ്ടതില്ലല്ലോ.

2018, ഓഗസ്റ്റ് 4, ശനിയാഴ്‌ച


ഹനാൻ ഹന്ന നീ ഈ ഭൂമിയിലെ മാലാഖയാണ്... സ്വന്തം പ്രാരാബ്ധത്തെ സുഖപ്പെടുത്താനുള്ള മരുന്ന് തേടി പലവഴികളിലൂടെ സഞ്ചരിക്കുമ്പോൾ ലക്ഷ്യമറിയാതെ കാഴ്ചക്കാരായി നിൽക്കുന്നവന്റെ ചിന്തപലതാണ് ...മുന്തിരി നുണയാൻ വന്ന കുറുക്കനായി കണ്ടാൽ മതി.



മീൻകാരിയാണെങ്കിലെന്താ...
മൂക്ക് ചെത്തുമോ
മീൻനോക്കി പൂച്ചകളെ.

ചങ്കൂറ്റത്തിന് നങ്കൂരമിട്ടാൽ
പകച്ച് നിൽക്കാൻ
മീൻപ്പെട്ടി വലം വെയ്ക്കുന്ന
തെണ്ടി മാർജാരനല്ലവൾ.

കടൽ കനിഞ്ഞൊരു
ജീവിതപാതയിൽ
കരുത്തിന്റെ സൈക്കിളേറി
കാരിരുമ്പിൻ ചേതനവാർത്തവൾ.
മീൻ തൊണ്ടതൊടാതെ വിഴുങ്ങും നേരം
കൈ നനയാതെ  സ്വകാര്യതയുടെ 
പഴുത് തേടി  പോകുന്ന നിന്റെ തൊണ്ടയിൽ മുള്ള് കോറി
ചാവാതിരിക്കാനെങ്കിലും
പഠിക്കുക  കാടൻ പൂച്ചകളെ...

മുത്താണ് നീ മകളെ
 മുത്തിൽ തുടങ്ങിയ ജീവിതയാത്ര
എണ്ണിയാലെടുങ്ങാത്ത
അമൂല്യ  മുത്തായ് മാറിടട്ടെ.

2018, ജൂൺ 4, തിങ്കളാഴ്‌ച

ജൂൺ 5..."നിറയട്ടെ പച്ചപ്പ്"

കാടിന്റെ നന്മ
മനുഷ്യന്റെ നന്മ
മനുഷ്യന്റെ നന്മ
ഭൂമിയുടെ നന്മ
ഭൂമിയുടെ നന്മ പ്രപഞ്ചത്തിന്റെയും...
       


2018, ഏപ്രിൽ 23, തിങ്കളാഴ്‌ച

എപ്രിൽ 23 ചിതറിയ അക്ഷരങ്ങൾക്ക് ഉള്ളത്....

എന്റെ ഏറ്റവും  നല്ല സുഹൃത്തുക്കളിൽ ഒന്നാണ് പുസ്തകം. ഏകാന്തത കാർന്നു തിന്ന ദിനങ്ങളിൽ തുടങ്ങിയ സൗഹൃദമാണ് ഞങ്ങളുടേത്. പുസ്തകങ്ങൾ എന്നെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്,കരയാൻ പഠിപ്പിച്ചിട്ടുണ്ട്,അതിലേറെ ചിന്തിപ്പിക്കാനും. മനസ്സിന്റെ താളംതെറ്റലിൽ അക്ഷരങ്ങൾ താങ്ങായ് നിന്നിട്ടുണ്ട്. ഒരു നല്ല സുഹൃത്തിനെ ജീവിതപങ്കാളിയായി തന്നതും പുസ്തകം തന്നെ എന്നുപറയാം. ചിതറികിടക്കുന്ന അക്ഷരങ്ങൾക്ക് ഏത് മല്ലനെയും വരിധിയിൽ നിർത്താനുള്ള ശേഷിയുണ്ട്...താളംതെറ്റിയ മനസ്സുകളെ   അദൃശ്യമായ തലോടലിലൂടെ  ദൃഢപ്പെടുത്തും. ജീവിതത്തിൽ ദീർഘവീക്ഷണം സാധ്യമാക്കും. ആരു ഇല്ല എന്നതോന്നലിൽ നിന്നും മാറ്റി നിർത്തും. 

2018, മാർച്ച് 11, ഞായറാഴ്‌ച

കഴിഞ്ഞ പത്ത് വർഷം  എവിടെ ആയിരുന്നു ഞങ്ങൾ എന്ന ചോദ്യത്തിന്റെ വലിയ ഉത്തരമാണ് ഇന്നത്തെ സ്നേഹസംഗമം. ആ കരുതലോടെ ഉള്ള കാത്തിരിപ്പിന്റെ ഒരുക്കങ്ങളിലായിരുന്നു നാം പലരും. സൗഹൃദം അങ്ങനെ ആണ് ചിലപ്പോഴെല്ലാം തോന്നും തനിച്ചാണെന്ന്  പക്ഷേ അപ്പോഴെല്ലാം നമ്മുടെ സൗഹൃദ ങ്ങൾ ഒരു നിഴലായി നമ്മോടൊപ്പം കാണും.
   പഠിച്ചത് കോ_ഓപ്പറേറ്റീവിലാണെന്ന് പറയുമ്പോൾ  മണിക്കൂറുകൾക്ക് മാത്രം വില നൽകുന്ന നാട്ടിൽ അങ്ങനെ അല്ല എന്ന് തിരിച്ച് ചിന്തിപ്പിച്ച് പ്രചോദനം നൽകിയ എന്റെ പ്രിയ കൂട്ടുകാർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി......
ഓർമ്മകളിലേക്ക് കാലെടുത്തുവെച്ചപ്പോൾ തേങ്ങുന്നുണ്ടായിരുന്നു മനസ്സ്... നിങ്ങളെ എന്റെ സൗഹൃദത്തിന്റെ ഭാഗമാക്കിയ ആ വലിയ മനുഷ്യമനസ്സിനും നന്ദി....(past is past don't recover that😢) .
 വീണ്ടും എന്തോ മറന്നുവെച്ചത് പോലെ....
ജീവിതവും അങ്ങനെ തന്നെ മറന്നുവച്ചതിനെ ഓർമ്മിക്കുമ്പോൾ ചുണ്ടിൽ പുഞ്ചിരിയോ കണ്ണുകളിൽ ഉപ്പുനീർചാലിന്റെ രസമോ ഉണ്ടാവും. 
നാളെയുടെ ഓട്ടപാച്ചിലിൽ ഒരു കരുതലായി അപ്പോഴും സ്നേഹസംഗമം ബാക്കിയാവും.

     രമ്യശരത്....





2018, ഫെബ്രുവരി 23, വെള്ളിയാഴ്‌ച


         ഈ നാട് ഇങ്ങനെയാ...
കോടികൾ കക്കുന്നവൻ  മാന്യനും അന്നത്തിന് വേണ്ടി മോഷ്ടിക്കുന്നവൻ നീചനും.
മാനഭംഗം ചെയ്യുന്നവനെ  കൊല്ലാൻ കൈയ്യറയ്ക്കും.
  കടലുവഴി പെട്രോളിയം കടത്തുന്നവന് കരവഴി റേഷൻ വിതരണം ചെയ്യാൻ സാമ്പത്തിക മാന്ദ്യം.
Luksuary Treatment,luxurious vision spectacles ,Resorts അതും പാവങ്ങളുടെ കൊങ്ങക്ക് പിടിച്ച്...ഇവിടം നെരങ്ങി തീർന്നിട്ട് അങ്ങ് വിദേശത്തും..
ആവശ്യങ്ങൾക്ക്  ജനങ്ങൾ ആഫീസിൽ കയറുമ്പോൾ ഖജനാവ് കാലി.
ഒടുവിൽ കട്ടിട്ടെങ്കിലും വിശപ്പടക്കാം എന്നുകരുതിയാൽ കൊന്നു കൊലവിളിക്കുന്ന കുരുപൊട്ടിയവൻമാർ...
നിന്റെ ഒക്കെ ശുഭവസ്ത്രം ഞങ്ങളെ പോലുള്ളവരുടെ നീരൊഴുക്കിന്റെ സമ്പാദ്യമാണ് .....
അട്ടപ്പാടി ഏറിപോയാൽ പത്ത് രണ്ടായിരം കുടിൽ കൂടുതൽ ഒന്നും വേണ്ട കുടിവെള്ളവും,ഭക്ഷണവും,ശൗചാലയങ്ങളും,വിദ്യാഭ്യാസവും ,ആശുപത്രികളും അത്രമാത്രം.
മാറ്റത്തിന് മധു നിമിത്തമാകട്ടെ....
മധുവിന്റെ ഭാവിതലമുറകളെങ്കിലും ചോദ്യം ചെയ്യപ്പെടാതിരിക്കട്ടെ.
പ്രതികരണശേഷിയുള്ള തലമുറയുടെ വിത്തുകൾ പുറംലോകം കാണട്ടെ.

2018, ഫെബ്രുവരി 1, വ്യാഴാഴ്‌ച

ഈ ലോകത്ത് കഴിവുകൾക്ക് അംഗീകാരം കിട്ടുന്നത് വലിയ കാര്യമാണ്.പലരിൽ അത്തരം അംഗീകാരം ലഭിക്കുന്നത് ചുരുക്കം ചിലർക്കും. ഇന്ന് എന്നെ അത്ഭുതപ്പെടുത്തിയ ചില പത്രവാർത്തകൾ ഇതാ...

  ഈ അംഗീകാരങ്ങൾ Profession ആക്കുന്ന  മാമന് ആശംസകൾ....
     ശരത് & രമ്യശരത്

2018, ജനുവരി 15, തിങ്കളാഴ്‌ച

അന്ന് ഇറവെള്ളത്തെ കുറിച്ച് മിയ നാലുവരി എഴുതാൻ പറഞ്ഞു.
സംസാരത്തിന്റെ ഉറവിടം കണ്ടെത്തിയ
   ഫിലോസഫി പഠിപ്പിച്ച്കൊണ്ടിരുന്ന രഞ്ജുഷടീച്ചർ വഴക്കുംപറഞ്ഞു...
ഒടുക്കം കൈയ്യിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കടലാസ് വഞ്ചിയും ഓഖിയിലെന്നപോലേ ചുഴറ്റി എറിയേണ്ടി വന്നു.
അന്ന് ചർച്ചകളുടെ സ്ഥിരവേദിയായിരുന്നു ക്ളാസ്. അന്ന് പിറവികൊണ്ട നാലുവരി.

   
" ഇറയറ്റുവീഴുന്ന
ജലശകലങ്ങളേറ്റ്
ഉണരുന്ന തളിരുകളിൽ
സലഭഞ്ജിക തൻ തലോടലേറ്റ്
പിറവികൊണ്ട പല നിറമുള്ള പൂക്കൾ സുഗന്ധം.."


2018, ജനുവരി 14, ഞായറാഴ്‌ച

ഇലഞ്ഞിപൂക്കൾ

ഇലഞ്ഞിപൂക്കൾ ക്കായ്
തപസ്സിരുന്നൊരു കാലം
രാവ് മറഞ്ഞെന്ന് ഓതുന്ന
കിളിനാദംകേട്ട് കിടക്കപ്പാ വിട്ട്
ഇലഞ്ഞിപൂക്കൾ പെറുക്കിയ
സുഗന്ധമുള്ള ബാല്യകാലം.
 ഇലഞ്ഞിപൂക്കൾക്കും
  കുങ്കുമ വർണ്ണമുള്ള ഇലഞ്ഞി കനികളോടും കടം പറഞ്ഞ ബാല്യ കാലം.
ഓല നാരുകൊണ്ട് മാല കോർത്ത്
കുന്തലഴക് മിനുക്കിയ ബാല്യം.
അന്നാ നാട്ടു വഴികൾക്ക്  നിലാവിന്റെ നിറമുള്ള പൂക്കളുടെ സുഗന്ധമായിരുന്നു.