2018, ഓഗസ്റ്റ് 4, ശനിയാഴ്‌ച


ഹനാൻ ഹന്ന നീ ഈ ഭൂമിയിലെ മാലാഖയാണ്... സ്വന്തം പ്രാരാബ്ധത്തെ സുഖപ്പെടുത്താനുള്ള മരുന്ന് തേടി പലവഴികളിലൂടെ സഞ്ചരിക്കുമ്പോൾ ലക്ഷ്യമറിയാതെ കാഴ്ചക്കാരായി നിൽക്കുന്നവന്റെ ചിന്തപലതാണ് ...മുന്തിരി നുണയാൻ വന്ന കുറുക്കനായി കണ്ടാൽ മതി.



മീൻകാരിയാണെങ്കിലെന്താ...
മൂക്ക് ചെത്തുമോ
മീൻനോക്കി പൂച്ചകളെ.

ചങ്കൂറ്റത്തിന് നങ്കൂരമിട്ടാൽ
പകച്ച് നിൽക്കാൻ
മീൻപ്പെട്ടി വലം വെയ്ക്കുന്ന
തെണ്ടി മാർജാരനല്ലവൾ.

കടൽ കനിഞ്ഞൊരു
ജീവിതപാതയിൽ
കരുത്തിന്റെ സൈക്കിളേറി
കാരിരുമ്പിൻ ചേതനവാർത്തവൾ.
മീൻ തൊണ്ടതൊടാതെ വിഴുങ്ങും നേരം
കൈ നനയാതെ  സ്വകാര്യതയുടെ 
പഴുത് തേടി  പോകുന്ന നിന്റെ തൊണ്ടയിൽ മുള്ള് കോറി
ചാവാതിരിക്കാനെങ്കിലും
പഠിക്കുക  കാടൻ പൂച്ചകളെ...

മുത്താണ് നീ മകളെ
 മുത്തിൽ തുടങ്ങിയ ജീവിതയാത്ര
എണ്ണിയാലെടുങ്ങാത്ത
അമൂല്യ  മുത്തായ് മാറിടട്ടെ.