2018 ഏപ്രിൽ 23, തിങ്കളാഴ്‌ച

എപ്രിൽ 23 ചിതറിയ അക്ഷരങ്ങൾക്ക് ഉള്ളത്....

എന്റെ ഏറ്റവും  നല്ല സുഹൃത്തുക്കളിൽ ഒന്നാണ് പുസ്തകം. ഏകാന്തത കാർന്നു തിന്ന ദിനങ്ങളിൽ തുടങ്ങിയ സൗഹൃദമാണ് ഞങ്ങളുടേത്. പുസ്തകങ്ങൾ എന്നെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്,കരയാൻ പഠിപ്പിച്ചിട്ടുണ്ട്,അതിലേറെ ചിന്തിപ്പിക്കാനും. മനസ്സിന്റെ താളംതെറ്റലിൽ അക്ഷരങ്ങൾ താങ്ങായ് നിന്നിട്ടുണ്ട്. ഒരു നല്ല സുഹൃത്തിനെ ജീവിതപങ്കാളിയായി തന്നതും പുസ്തകം തന്നെ എന്നുപറയാം. ചിതറികിടക്കുന്ന അക്ഷരങ്ങൾക്ക് ഏത് മല്ലനെയും വരിധിയിൽ നിർത്താനുള്ള ശേഷിയുണ്ട്...താളംതെറ്റിയ മനസ്സുകളെ   അദൃശ്യമായ തലോടലിലൂടെ  ദൃഢപ്പെടുത്തും. ജീവിതത്തിൽ ദീർഘവീക്ഷണം സാധ്യമാക്കും. ആരു ഇല്ല എന്നതോന്നലിൽ നിന്നും മാറ്റി നിർത്തും. 

2018 മാർച്ച് 11, ഞായറാഴ്‌ച

കഴിഞ്ഞ പത്ത് വർഷം  എവിടെ ആയിരുന്നു ഞങ്ങൾ എന്ന ചോദ്യത്തിന്റെ വലിയ ഉത്തരമാണ് ഇന്നത്തെ സ്നേഹസംഗമം. ആ കരുതലോടെ ഉള്ള കാത്തിരിപ്പിന്റെ ഒരുക്കങ്ങളിലായിരുന്നു നാം പലരും. സൗഹൃദം അങ്ങനെ ആണ് ചിലപ്പോഴെല്ലാം തോന്നും തനിച്ചാണെന്ന്  പക്ഷേ അപ്പോഴെല്ലാം നമ്മുടെ സൗഹൃദ ങ്ങൾ ഒരു നിഴലായി നമ്മോടൊപ്പം കാണും.
   പഠിച്ചത് കോ_ഓപ്പറേറ്റീവിലാണെന്ന് പറയുമ്പോൾ  മണിക്കൂറുകൾക്ക് മാത്രം വില നൽകുന്ന നാട്ടിൽ അങ്ങനെ അല്ല എന്ന് തിരിച്ച് ചിന്തിപ്പിച്ച് പ്രചോദനം നൽകിയ എന്റെ പ്രിയ കൂട്ടുകാർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി......
ഓർമ്മകളിലേക്ക് കാലെടുത്തുവെച്ചപ്പോൾ തേങ്ങുന്നുണ്ടായിരുന്നു മനസ്സ്... നിങ്ങളെ എന്റെ സൗഹൃദത്തിന്റെ ഭാഗമാക്കിയ ആ വലിയ മനുഷ്യമനസ്സിനും നന്ദി....(past is past don't recover that😢) .
 വീണ്ടും എന്തോ മറന്നുവെച്ചത് പോലെ....
ജീവിതവും അങ്ങനെ തന്നെ മറന്നുവച്ചതിനെ ഓർമ്മിക്കുമ്പോൾ ചുണ്ടിൽ പുഞ്ചിരിയോ കണ്ണുകളിൽ ഉപ്പുനീർചാലിന്റെ രസമോ ഉണ്ടാവും. 
നാളെയുടെ ഓട്ടപാച്ചിലിൽ ഒരു കരുതലായി അപ്പോഴും സ്നേഹസംഗമം ബാക്കിയാവും.

     രമ്യശരത്....





2018 ഫെബ്രുവരി 23, വെള്ളിയാഴ്‌ച


         ഈ നാട് ഇങ്ങനെയാ...
കോടികൾ കക്കുന്നവൻ  മാന്യനും അന്നത്തിന് വേണ്ടി മോഷ്ടിക്കുന്നവൻ നീചനും.
മാനഭംഗം ചെയ്യുന്നവനെ  കൊല്ലാൻ കൈയ്യറയ്ക്കും.
  കടലുവഴി പെട്രോളിയം കടത്തുന്നവന് കരവഴി റേഷൻ വിതരണം ചെയ്യാൻ സാമ്പത്തിക മാന്ദ്യം.
Luksuary Treatment,luxurious vision spectacles ,Resorts അതും പാവങ്ങളുടെ കൊങ്ങക്ക് പിടിച്ച്...ഇവിടം നെരങ്ങി തീർന്നിട്ട് അങ്ങ് വിദേശത്തും..
ആവശ്യങ്ങൾക്ക്  ജനങ്ങൾ ആഫീസിൽ കയറുമ്പോൾ ഖജനാവ് കാലി.
ഒടുവിൽ കട്ടിട്ടെങ്കിലും വിശപ്പടക്കാം എന്നുകരുതിയാൽ കൊന്നു കൊലവിളിക്കുന്ന കുരുപൊട്ടിയവൻമാർ...
നിന്റെ ഒക്കെ ശുഭവസ്ത്രം ഞങ്ങളെ പോലുള്ളവരുടെ നീരൊഴുക്കിന്റെ സമ്പാദ്യമാണ് .....
അട്ടപ്പാടി ഏറിപോയാൽ പത്ത് രണ്ടായിരം കുടിൽ കൂടുതൽ ഒന്നും വേണ്ട കുടിവെള്ളവും,ഭക്ഷണവും,ശൗചാലയങ്ങളും,വിദ്യാഭ്യാസവും ,ആശുപത്രികളും അത്രമാത്രം.
മാറ്റത്തിന് മധു നിമിത്തമാകട്ടെ....
മധുവിന്റെ ഭാവിതലമുറകളെങ്കിലും ചോദ്യം ചെയ്യപ്പെടാതിരിക്കട്ടെ.
പ്രതികരണശേഷിയുള്ള തലമുറയുടെ വിത്തുകൾ പുറംലോകം കാണട്ടെ.

2018 ഫെബ്രുവരി 1, വ്യാഴാഴ്‌ച

ഈ ലോകത്ത് കഴിവുകൾക്ക് അംഗീകാരം കിട്ടുന്നത് വലിയ കാര്യമാണ്.പലരിൽ അത്തരം അംഗീകാരം ലഭിക്കുന്നത് ചുരുക്കം ചിലർക്കും. ഇന്ന് എന്നെ അത്ഭുതപ്പെടുത്തിയ ചില പത്രവാർത്തകൾ ഇതാ...

  ഈ അംഗീകാരങ്ങൾ Profession ആക്കുന്ന  മാമന് ആശംസകൾ....
     ശരത് & രമ്യശരത്

2018 ജനുവരി 15, തിങ്കളാഴ്‌ച

അന്ന് ഇറവെള്ളത്തെ കുറിച്ച് മിയ നാലുവരി എഴുതാൻ പറഞ്ഞു.
സംസാരത്തിന്റെ ഉറവിടം കണ്ടെത്തിയ
   ഫിലോസഫി പഠിപ്പിച്ച്കൊണ്ടിരുന്ന രഞ്ജുഷടീച്ചർ വഴക്കുംപറഞ്ഞു...
ഒടുക്കം കൈയ്യിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കടലാസ് വഞ്ചിയും ഓഖിയിലെന്നപോലേ ചുഴറ്റി എറിയേണ്ടി വന്നു.
അന്ന് ചർച്ചകളുടെ സ്ഥിരവേദിയായിരുന്നു ക്ളാസ്. അന്ന് പിറവികൊണ്ട നാലുവരി.

   
" ഇറയറ്റുവീഴുന്ന
ജലശകലങ്ങളേറ്റ്
ഉണരുന്ന തളിരുകളിൽ
സലഭഞ്ജിക തൻ തലോടലേറ്റ്
പിറവികൊണ്ട പല നിറമുള്ള പൂക്കൾ സുഗന്ധം.."


2018 ജനുവരി 14, ഞായറാഴ്‌ച

ഇലഞ്ഞിപൂക്കൾ

ഇലഞ്ഞിപൂക്കൾ ക്കായ്
തപസ്സിരുന്നൊരു കാലം
രാവ് മറഞ്ഞെന്ന് ഓതുന്ന
കിളിനാദംകേട്ട് കിടക്കപ്പാ വിട്ട്
ഇലഞ്ഞിപൂക്കൾ പെറുക്കിയ
സുഗന്ധമുള്ള ബാല്യകാലം.
 ഇലഞ്ഞിപൂക്കൾക്കും
  കുങ്കുമ വർണ്ണമുള്ള ഇലഞ്ഞി കനികളോടും കടം പറഞ്ഞ ബാല്യ കാലം.
ഓല നാരുകൊണ്ട് മാല കോർത്ത്
കുന്തലഴക് മിനുക്കിയ ബാല്യം.
അന്നാ നാട്ടു വഴികൾക്ക്  നിലാവിന്റെ നിറമുള്ള പൂക്കളുടെ സുഗന്ധമായിരുന്നു.





2017 ജൂലൈ 4, ചൊവ്വാഴ്ച

കൊഴിയുന്ന ഇലകളെ ഒഴുകാൻ പഠിപ്പിച്ച പുഴ പോലെ...
ഇലകളെ നെഞ്ചോട് ചേർക്കുന്ന പുഴയുടെ അല പോലെ...
നിലാ വാനിലേ... കെടാത്തിങ്കളേ...
കൈക്കുമ്പിളിൽ ഞാനെടുത്തോട്ടേ...
നിലാ വാനിലേ... കെടാത്തിങ്കളേ...
കൈക്കുമ്പിളിൽ ഞാനെടുത്തോമനിക്കാം..

എങ്ങു നിന്നോ... എങ്ങു നിന്നോ വന്ന പൈങ്കിളീ...
എന്തിനെന്തേ പൊൻകിനാവിൻ പൂനിലാവായ്...
നിന്നെയിന്നറിഞ്ഞ് മുല്ല പൂത്ത രാവിൽ
തെന്നലിന്നു പോലും എന്ത് സൗരഭം...
നിന്നെയിന്നറിഞ്ഞ് മുല്ല പൂത്ത രാവിൽ
തെന്നലിന്നു പോലും എന്ത് സൗരഭം...
നിലാ വാനിലേ... കെടാത്തിങ്കളേ...
കൈക്കുമ്പിളിൽ ഞാനെടുത്തോട്ടേ...
നിലാ വാനിലേ... കെടാത്തിങ്കളേ...
കൈക്കുമ്പിളിൽ ഞാനെടുത്തോമനിക്കാം..

വിണ്ണിലെങ്ങോ മിന്നി നിന്ന മൺ ചിരാതു നീ...
വന്നണഞ്ഞൂ... എന്റെ ചാരേ... സ്നേഹതാരകം...
സ്വപ്‌നങ്ങൾ കാണാൻ, സ്വന്തമെന്നറിയാൻ...
എന്നെ പഠിപ്പിക്കാൻ വന്നതാണു നീ...
നിലാ വാനിലേ... കെടാത്തിങ്കളേ...
കൈക്കുമ്പിളിൽ ഞാനെടുത്തോട്ടേ...
നിലാ വാനിലേ... കെടാത്തിങ്കളേ...
കൈക്കുമ്പിളിൽ ഞാനെടുത്തോമനിക്കാം..

കൊഴിയുന്ന ഇലകളെ ഒഴുകാൻ പഠിപ്പിച്ച പുഴ പോലെ...
ഇലകളെ നെഞ്ചോട് ചേർക്കുന്ന പുഴയുടെ അല പോലെ...