2018 ഓഗസ്റ്റ് 4, ശനിയാഴ്‌ച


ഹനാൻ ഹന്ന നീ ഈ ഭൂമിയിലെ മാലാഖയാണ്... സ്വന്തം പ്രാരാബ്ധത്തെ സുഖപ്പെടുത്താനുള്ള മരുന്ന് തേടി പലവഴികളിലൂടെ സഞ്ചരിക്കുമ്പോൾ ലക്ഷ്യമറിയാതെ കാഴ്ചക്കാരായി നിൽക്കുന്നവന്റെ ചിന്തപലതാണ് ...മുന്തിരി നുണയാൻ വന്ന കുറുക്കനായി കണ്ടാൽ മതി.



മീൻകാരിയാണെങ്കിലെന്താ...
മൂക്ക് ചെത്തുമോ
മീൻനോക്കി പൂച്ചകളെ.

ചങ്കൂറ്റത്തിന് നങ്കൂരമിട്ടാൽ
പകച്ച് നിൽക്കാൻ
മീൻപ്പെട്ടി വലം വെയ്ക്കുന്ന
തെണ്ടി മാർജാരനല്ലവൾ.

കടൽ കനിഞ്ഞൊരു
ജീവിതപാതയിൽ
കരുത്തിന്റെ സൈക്കിളേറി
കാരിരുമ്പിൻ ചേതനവാർത്തവൾ.
മീൻ തൊണ്ടതൊടാതെ വിഴുങ്ങും നേരം
കൈ നനയാതെ  സ്വകാര്യതയുടെ 
പഴുത് തേടി  പോകുന്ന നിന്റെ തൊണ്ടയിൽ മുള്ള് കോറി
ചാവാതിരിക്കാനെങ്കിലും
പഠിക്കുക  കാടൻ പൂച്ചകളെ...

മുത്താണ് നീ മകളെ
 മുത്തിൽ തുടങ്ങിയ ജീവിതയാത്ര
എണ്ണിയാലെടുങ്ങാത്ത
അമൂല്യ  മുത്തായ് മാറിടട്ടെ.

2018 ജൂൺ 4, തിങ്കളാഴ്‌ച

ജൂൺ 5..."നിറയട്ടെ പച്ചപ്പ്"

കാടിന്റെ നന്മ
മനുഷ്യന്റെ നന്മ
മനുഷ്യന്റെ നന്മ
ഭൂമിയുടെ നന്മ
ഭൂമിയുടെ നന്മ പ്രപഞ്ചത്തിന്റെയും...
       


2018 ഏപ്രിൽ 23, തിങ്കളാഴ്‌ച

എപ്രിൽ 23 ചിതറിയ അക്ഷരങ്ങൾക്ക് ഉള്ളത്....

എന്റെ ഏറ്റവും  നല്ല സുഹൃത്തുക്കളിൽ ഒന്നാണ് പുസ്തകം. ഏകാന്തത കാർന്നു തിന്ന ദിനങ്ങളിൽ തുടങ്ങിയ സൗഹൃദമാണ് ഞങ്ങളുടേത്. പുസ്തകങ്ങൾ എന്നെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്,കരയാൻ പഠിപ്പിച്ചിട്ടുണ്ട്,അതിലേറെ ചിന്തിപ്പിക്കാനും. മനസ്സിന്റെ താളംതെറ്റലിൽ അക്ഷരങ്ങൾ താങ്ങായ് നിന്നിട്ടുണ്ട്. ഒരു നല്ല സുഹൃത്തിനെ ജീവിതപങ്കാളിയായി തന്നതും പുസ്തകം തന്നെ എന്നുപറയാം. ചിതറികിടക്കുന്ന അക്ഷരങ്ങൾക്ക് ഏത് മല്ലനെയും വരിധിയിൽ നിർത്താനുള്ള ശേഷിയുണ്ട്...താളംതെറ്റിയ മനസ്സുകളെ   അദൃശ്യമായ തലോടലിലൂടെ  ദൃഢപ്പെടുത്തും. ജീവിതത്തിൽ ദീർഘവീക്ഷണം സാധ്യമാക്കും. ആരു ഇല്ല എന്നതോന്നലിൽ നിന്നും മാറ്റി നിർത്തും. 

2018 മാർച്ച് 11, ഞായറാഴ്‌ച

കഴിഞ്ഞ പത്ത് വർഷം  എവിടെ ആയിരുന്നു ഞങ്ങൾ എന്ന ചോദ്യത്തിന്റെ വലിയ ഉത്തരമാണ് ഇന്നത്തെ സ്നേഹസംഗമം. ആ കരുതലോടെ ഉള്ള കാത്തിരിപ്പിന്റെ ഒരുക്കങ്ങളിലായിരുന്നു നാം പലരും. സൗഹൃദം അങ്ങനെ ആണ് ചിലപ്പോഴെല്ലാം തോന്നും തനിച്ചാണെന്ന്  പക്ഷേ അപ്പോഴെല്ലാം നമ്മുടെ സൗഹൃദ ങ്ങൾ ഒരു നിഴലായി നമ്മോടൊപ്പം കാണും.
   പഠിച്ചത് കോ_ഓപ്പറേറ്റീവിലാണെന്ന് പറയുമ്പോൾ  മണിക്കൂറുകൾക്ക് മാത്രം വില നൽകുന്ന നാട്ടിൽ അങ്ങനെ അല്ല എന്ന് തിരിച്ച് ചിന്തിപ്പിച്ച് പ്രചോദനം നൽകിയ എന്റെ പ്രിയ കൂട്ടുകാർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി......
ഓർമ്മകളിലേക്ക് കാലെടുത്തുവെച്ചപ്പോൾ തേങ്ങുന്നുണ്ടായിരുന്നു മനസ്സ്... നിങ്ങളെ എന്റെ സൗഹൃദത്തിന്റെ ഭാഗമാക്കിയ ആ വലിയ മനുഷ്യമനസ്സിനും നന്ദി....(past is past don't recover that😢) .
 വീണ്ടും എന്തോ മറന്നുവെച്ചത് പോലെ....
ജീവിതവും അങ്ങനെ തന്നെ മറന്നുവച്ചതിനെ ഓർമ്മിക്കുമ്പോൾ ചുണ്ടിൽ പുഞ്ചിരിയോ കണ്ണുകളിൽ ഉപ്പുനീർചാലിന്റെ രസമോ ഉണ്ടാവും. 
നാളെയുടെ ഓട്ടപാച്ചിലിൽ ഒരു കരുതലായി അപ്പോഴും സ്നേഹസംഗമം ബാക്കിയാവും.

     രമ്യശരത്....