2019, മാർച്ച് 9, ശനിയാഴ്‌ച     ഞാൻ ബഹുമാനിക്കുന്ന  ഗവ : വി കെ കാണി  ഹൈസ്ക്കൂളിലെ എല്ലാ അധ്യാപകർക്കും , അനധ്യാപകർക്കും  നന്ദി പറയുന്നു .
 ഇന്നലെ  വി കെ കാണി  കുടുംബം  ( 'കൂടുമ്പോൾ  ഇമ്പമുള്ളത്  '   ഇങ്ങനെ  പറയാതിരിക്കാൻ  ആവില്ല .)
ഞങ്ങൾക്ക്  സമ്മാനിച്ച  യാത്ര  ഓർമ്മയിൽ  എന്നും നിലനിൽക്കുന്ന ഒരുപിടി നല്ല അനുഭവങ്ങളാണ് .
especially  alot of  thanx   to  staff  secretary  കലേഷ്  സാർ .  ആദ്യം ഞാൻ കരുതിയത് H .M എല്ലാവരും  ഉള്ളതുകൊണ്ട് 
 ബഹളങ്ങൾ  ഒന്നും  ഇല്ലാത്ത  യാത്ര ആവും എന്നാണ് . എന്നാൽ അത് തീർത്തും  തെറ്റിദ്ധാരണ  ആണെന്ന്  ഓരോ  മണിക്കൂറുകൾ  കഴിയും തോറും  മനസ്സിലായി . അധ്യാപകരുടെ  സ്നേഹവായ്പുകൾ നിറഞ്ഞ  വേമ്പനാട്ടുകായൽ  മുഹൂർത്തങ്ങൾ  അവർണനീയമാണ് .
ജോലി അന്തരീക്ഷത്തിൽ നിന്നും  വിശ്രമ വേളയിലേക്ക്  മടങ്ങുന്നവരും , പുതിയ  സ്ഥാനങ്ങൾ  തേടുന്നവർക്കും ,ഒരു സ്ഥിരം വരുമാനം  പ്രതീക്ഷ ഉള്ളവർക്കും  നിറഞ്ഞ  സന്തോഷം  നൽകുന്നതായിരുന്നു  യാത്ര .
ഫ്രണ്ട്സുമായി നടത്തുന്ന  യാത്രയുടെ   ഗൃഹാതുരത ഉണ്ടായിരുന്നു  ഇന്നലത്തെ യാത്രയ്ക്ക് .
പ്രളയം വന്ന്  വാർത്തെടുത്തിട്ടും വേമ്പനാട്ട്  കായലിനും തീരത്തിനും   സൗന്ദര്യത്തിന്  നേരിയ കുറവ് വന്നില്ല  എന്നത്  എന്നെ  അദ്‌ഭുതപ്പെടുത്തി. പ്രകൃതിക്ക്  നഷ്ടങ്ങളിൽ നിന്നും കരകയറാൻ  തൽക്ഷണ കൊണ്ട് സാധിക്കും  എന്നതിന് ഉത്തമ ഉദാഹരണമാണ് ഇത് .  എന്നിട്ടും  എല്ലാം  മറന്ന്  പ്രഭാതവും ,പ്രദോഷവും ഓരോ അഥിതികളെയും   വീണ്ടും വീണ്ടും   ഹാർദ്ദവമായി  ക്ഷണിക്കുന്നു .
 അദ്ധ്വാനവും ,ആഹാരവും  കായലിൻറെ  മുഖമുദ്രയാണ് . വള്ളവും ,ചീന വലയും   അവരോട്  നന്ദികേട് കാണിക്കില്ല എന്നത് ഒരുപരമാര്ഥമാണ്. അതിൻറെ  തെളിവാണ് ഊൺ  മേശയിൽ നിരന്ന കരിമീൻ .  ആഹാരവും  ,ആഘോഷവും ,പങ്കുവെയ് ക്കലുകളും  ഓർമ്മയിലേക്ക്  പുതിയ ഒരു ഏട്  നൽകി .

2018, ഒക്‌ടോബർ 31, ബുധനാഴ്‌ച

ഓർമ്മയിൽ എന്റെ കേരളംതുഞ്ചൻതൻകൊഞ്ചൽകേട്ടും
സ്വാതിതൻസാന്ദ്രഗീതം
സിരകളിൽ ഒഴുകുമീമലയാളത്തിൽ.
സംസ്കൃതിഏറ്റുവാങ്ങാൻ
കൈകുമ്പിൾനീട്ടിനിൽക്കും
കുരുന്നുകൾക്ക് കലാലോകംപുൽകുംപൂക്കൾ.
നടനമൂർത്തി നടരാജൻ
തൃക്കണ്ണാൽതിരനോൽക്കും
തിരുവരങ്ങാണല്ലോ എന്റെകേരളം
ഹൃത്തടത്തിൽ
ഉൾചേരും
ഹർഷപുളകസ്മേരത്താൽ
വരവേൽക്കും
ദൈവത്തിൻമക്കൾഞങ്ങൾ.

2018, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

ആർത്തവത്തിന്റെ പേരിൽ മറ്റൊരു സ്ത്രീയെ വ്യക്തിഹത്യ ചെയ്യുന്ന സ്ത്രീകളോട്എനിക്ക്പറയാനുള്ളത് .


രജസ്വിനി ആയിരിക്കുമ്പോൾ എന്റെമേലുള്ളനിയന്ത്രണങ്ങൾ ഒരു പരിധി വരെ ആവശ്യം ആയിതോന്നിയിട്ടുണ്ട്.കാരണം ആ സമയംശരീരത്തിന്ആവശ്യംവിശ്രമംആണ്.അത് വിവേചനത്തിന്റെ കണ്ണ്കൊണ്ട് ഞാൻകണ്ടിട്ടില്ല.ആ സമയം ദൈവത്തോട്സമാധാനപരമായിപ്രാർത്ഥിക്കാനുള്ളശരീരസ്ഥിതിഎനിക്ക്ഇല്ല എന്നതിനാൽ ക്ഷേത്രത്തിൽപോവാൻതാൽപര്യപ്പെടുന്നുമില്ല.എന്നാൽ  വിവേചനത്തോടെആർത്തവമുള്ളസ്ത്രീയെ കാണുന്നവരോട്എനിക്ക്പുച്ഞമാണ്.  അത് എന്റെ ഭർത്താവ് ആയാലും കുടുംബമായാലുംപ്രതികരിക്കും.ഇങ്ങനെ പ്രതികരിക്കുമ്പോൾ അവൾ തന്റേടിയാണ്,കുടുംബത്തിൽ പിറക്കാത്തവൾ ആണ്,വേശ്യയാണ് എന്ന്പറയുന്നത് എന്ത് ന്യായത്തിന്റെ അടിസ്ഥാനത്തിലാണ്?.
 പിന്നെ മറ്റൊരു കാര്യം വിശ്വാസത്തിന്റെപേരിൽ ഒരു വിഭാഗം സ്ത്രീകൾക്ക്മാത്രംമതസ്വാതന്ത്ര്യംകൊടുത്തവിധിയോട്എനിക്ക് യോജിപ്പില്ല.  ആർത്തവകാര്യത്തിൽസകലമതങ്ങളുംഅവളെസ്വാതന്ത്ര്യത്തോടെദൈവകാര്യത്തിൽ ഇടപ്പെടുന്നതിൽഭയപ്പെടുത്തിവെച്ചിരിക്കുകയാണ്. ആ തിരിച്ചറിവ്സ്ത്രീകളിൽഭൂരിഭാഗവുംമനസ്സിലാക്കുമ്പോൾസ്ഥിതിമാറും. അതുകൊണ്ട് ഓരോ കുടുംബ വുംഇക്കാര്യംഅൽപ്പംകാര്യമായിഎടുക്കട്ടെ. ഹൈസ്‌കൂൾ തലത്തിൽജീവശാസ്ത്രംനൽകുന്ന അറിവിലേക്ക്ഒരുപെൺകുട്ടി എത്തുമ്പോഴേക്കുംവിശ്വാസത്തിന്റെഅഴിയാകുരുക്കിൽ പെട്ടിരിക്കും. അപ്പോൾപിന്നെനിരക്ഷരരായ ഒരു തലമുറയെപറ്റിപറയേണ്ടതില്ലല്ലോ.

2018, ഓഗസ്റ്റ് 4, ശനിയാഴ്‌ച


ഹനാൻ ഹന്ന നീ ഈ ഭൂമിയിലെ മാലാഖയാണ്... സ്വന്തം പ്രാരാബ്ധത്തെ സുഖപ്പെടുത്താനുള്ള മരുന്ന് തേടി പലവഴികളിലൂടെ സഞ്ചരിക്കുമ്പോൾ ലക്ഷ്യമറിയാതെ കാഴ്ചക്കാരായി നിൽക്കുന്നവന്റെ ചിന്തപലതാണ് ...മുന്തിരി നുണയാൻ വന്ന കുറുക്കനായി കണ്ടാൽ മതി.മീൻകാരിയാണെങ്കിലെന്താ...
മൂക്ക് ചെത്തുമോ
മീൻനോക്കി പൂച്ചകളെ.

ചങ്കൂറ്റത്തിന് നങ്കൂരമിട്ടാൽ
പകച്ച് നിൽക്കാൻ
മീൻപ്പെട്ടി വലം വെയ്ക്കുന്ന
തെണ്ടി മാർജാരനല്ലവൾ.

കടൽ കനിഞ്ഞൊരു
ജീവിതപാതയിൽ
കരുത്തിന്റെ സൈക്കിളേറി
കാരിരുമ്പിൻ ചേതനവാർത്തവൾ.
മീൻ തൊണ്ടതൊടാതെ വിഴുങ്ങും നേരം
കൈ നനയാതെ  സ്വകാര്യതയുടെ 
പഴുത് തേടി  പോകുന്ന നിന്റെ തൊണ്ടയിൽ മുള്ള് കോറി
ചാവാതിരിക്കാനെങ്കിലും
പഠിക്കുക  കാടൻ പൂച്ചകളെ...

മുത്താണ് നീ മകളെ
 മുത്തിൽ തുടങ്ങിയ ജീവിതയാത്ര
എണ്ണിയാലെടുങ്ങാത്ത
അമൂല്യ  മുത്തായ് മാറിടട്ടെ.