2016, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

 
  ക്ലാസ്സ്മുറി ...
അടുത്തടുത്തു വരുന്ന  പദനിസ്വനം
നാല് ചുമരുകള്‍ക്കുള്ളില്‍
ശ്വാസ നിശ്വാസങ്ങളുടെ  സ്വനം
പറയുന്നു പലകണ്ണുകളും  തമ്മില്‍
വാചാലമായ പ്രണയം
ഒടുവില്‍ പിന്നെയും  ആരും കാണാതെ ഒളിയമ്പെയ്യുന്നു
ആ  പ്രകാശപൂരിതമായ കണ്ണുകള്‍.
മൂകമായ  മുഖങ്ങളും  പലതുണ്ട്
വയലിന്‍റെ നടുവിലെ  ഇടവരമ്പു പോലെ...
സദാ ചിരിക്കുന്ന  മുഖങ്ങളുണ്ട് ...
മധുചന്ദ്ര കിരണങ്ങള്‍  പോലെ .
കണ്ഠം  പൊട്ടിയുള്ള  ഗുരുവിന്‍റെ അക്ഷര ഘോഷയാത്രക്കിടയില്‍
കടിഞ്ഞാണ്‍ പൊട്ടി  വിദൂരതയിലേക്ക്
ഓടിയകലുന്ന  മനസാം കുതിരകള്‍ അതും
അനേകമുണ്ട്  നാല് ചുമരിനുള്ളില്‍.
മണിക്കൂറുകള്‍  മടങ്ങിവരുന്നതൊടുവില്‍
മണിയൊച്ചയുടെ വിളികേട്ട്...
പിന്നെയും  കലപില ശബ്ദങ്ങള്‍ .
ഒരു നിശബ്ദതയ്ക്കൊടുവില്‍  ആരോ  പറഞ്ഞു
പിന്നെയും കാതോര്‍ത്തു അടുത്ത  കാലൊച്ച കേള്‍ക്കാനായ്.
വിസ്മയിപ്പിക്കുന്ന  വ്യക്തിത്ത്വം
അവനെ  പറയുന്നു  ഒരു പിരി ലൂസ്സാണെന്ന്.
പലരും പലരെയും  മനസ്സിലാക്കി
നിജം ! ആരും ആരെയും  അറിയുന്നില്ല
അപ്പോഴും  കേട്ടുമടുത്ത  കഥകളുടെ
കാവല്‍ ക്കാരനായ്
ആ നാല് ചുമരുകള്‍ മാത്രം  ബാക്കിയാവുന്നു.