2015, മേയ് 13, ബുധനാഴ്‌ച

മങ്ങി തുടങ്ങുന്ന ആത്മവിശ്വാസം



       
                                    ഇന്നും  ഞാനവനെ കണ്ടത് നിരാശ യുടെ  നിഴലിലാണ്.അമ്മയുടെ  ഉച്ചത്തിലുള്ള  സംസാരമൊന്നും  കേട്ടഭാവമേയില്ല  . ആവശ്യത്തിലധികം പഠിച്ചു ,ഒരു കൊച്ചു ജോലി ;ആ പ്രതീക്ഷകൾ  മങ്ങി തുടങ്ങിയ  സങ്കടമായിരുന്നു ആ മുഖത്ത് .ഏതു ജോലിക്കും നമ്മുടെ നാട്ടിൽ ചോദിക്കുന്ന യോഗ്യതയുടെ  ഒരു ശതമാനം കൂടുതലേ അവൻറെ സർട്ടിഫിക്കറ്റിൽ ഉള്ളൂ  എന്നിട്ടും പരാജയങ്ങൾ മാത്രം .അരികത്തിരുന്നു സാന്ത്വനി പ്പിക്കുന്നതോടൊപ്പം  ഞാനവനോട് പറഞ്ഞു ഇന്നില്ലേൽ നാളെ  ഉറപ്പായിട്ടും നിൻറെ  ദിവസങ്ങളുടെ തുടക്കമാവും   സമാധാനപെടു .അതിനുള്ളല്ല മറുപടി  ഇടറുന്ന  സ്വരത്തിലായിരുന്നു  'പഠിച്ചതെല്ലാം വെറുതെയായി  പല  കൂടികാഴ്ച കൾക്കും  ആത്മ വിശ്വാസത്തോടെ പോവുന്നെങ്കിലും  തിരിച്ച്‌ വരുന്നത്  പരിഹാസങ്ങൾ ഏറ്റു വാങ്ങികൊണ്ടാണ് . ഒരു സ്വയം പരിചയപെടുത്താൻ പോലും  മലയാളം മീഡിയം  പിന്തുടർന്ന് വരുന്നവർക്ക്  പറയാൻ പറ്റുന്നില്ല . മലയാളികൾക്ക്  പ്രിയം ഇംഗ്ലീഷ് തന്നെയാണ് .ഓരോ കൂടികാഴ്ചയും  ആത്മ വിശ്വാസം കുറക്കുന്നു  മടുപ്പ് ,എല്ലാരോടും  വെറുപ്പ്‌   ഇവിടെ എന്നെപോലെ ഉള്ളവർക്ക്  രക്ഷപെടലിന്റെ  മാർഗം  എന്നും അടഞ്ഞേ കിടക്കൂ .   "മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍, മര്‍ത്യനു പെറ്റമ്മ തന്‍ഭാഷ താന്‍"  ഈ  വരികൾ അനുഭവങ്ങളിൽ നിന്നും നോക്കുമ്പോൾ  ..' ഇത്രയും പറഞ്ഞപ്പോഴേക്കും  ആ ശബ്ദം  കരച്ചിലിൻറെ  ചുഴിയിൽ പെട്ടിരുന്നു ...


                      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ