2016, സെപ്റ്റംബർ 3, ശനിയാഴ്‌ച

                      പണം
വെള്ളി ചെമ്പ്
പള പള മിന്നുന്ന പേപ്പര്‍ പലതരം
കുപ്പായത്തിന്റെ കീശ പരതി
കാലിയാണ്
കൈകള്‍ കീശയില്‍ നിന്ന്  പിന്‍വലിഞ്ഞു
 പോള്ളലേറ്റപോലെ
ചുറ്റും പരതി ആരും കണ്ടില്ല ഭാഗ്യം!
തെട്ടടുത്ത് കണ്ടു ഉള്ളംകൈനിറയെ
പലതരം നോട്ടുകള്‍
നോക്കിനിന്നു
ദാഹിച്ച്‌ തൊണ്ട പൊട്ടുന്നു
വിശന്നിട്ട് വയറും
ചിലവ് ഒട്ടും കുറവില്ലാതെ കൂടെയുണ്ട്
കൈ മലര്‍ത്തി ശൂന്യം
പിന്നെ തല താഴ്ത്തി ഒന്നു നിന്നു.
പണം അവനാണ് നിന്‍റെ തേരാളിയെന്ന്‍
ആരോ പറഞ്ഞു
നിര്‍ത്തൂ ഇനി നിന്‍റെ യാത്ര
കാത്തിരിക്ക് വ്യഥാ...
പണം അവന്‍ വരുന്ന മാത്രക്കായ് ...

 

                     രമ്യശരത് 

      

തുഷാര കണികകള്‍ പെയ്തിറങ്ങുന്ന ഉഷസന്ധ്യാവെട്ടത്തിലും
കത്തുന്ന വെയിലിലും
അന്തിമയങ്ങുന്ന മങ്ങിയ നേരത്തും
വിടവാങ്ങാന്‍ വിസമ്മതിക്കുന്ന നിന്നെ അറിയുന്നു ഞാന്‍.
ഒരുവാക്ക് മിണ്ടിയിട്ടില്ല നിന്നോടെങ്കിലും
നിന്‍ നേര്‍ക്ക്‌ മന്ദസ്മിതം തൂകിയില്ല ഞാനെങ്കിലും
എന്തേ കാത്ത്നില്‍പ്പൂ നീ പിന്‍വാങ്ങാതെ?
ഞാന്‍ നിനക്കാരുമല്ല
നമ്മളൊരമ്മ പെറ്റ മക്കളും അല്ല
എന്നിട്ടും എന്തിനെന്നെ പിന്തുടരുന്നു നീ....
ഏതുവഴിയിലും എന്നെ തനിച്ചാക്കാതെ കൂട്ടിരുന്നനിന്നെ
അറിയുന്നു ഞാനീവൈകിയ മാത്രയില്‍.
ജീവിത പ്രാരാബ്ധങ്ങളുടെ വിഴുപ്പലക്കുന്നതും
സഹതാപം നടിച്ച് പരിഹസിക്കുന്നവര്‍ക്കും ഇടയില്‍
വഴിതെറ്റിവന്ന എനിക്ക് കൂട്ടായി ഒന്നും ഉരിയാടാതെ
എന്‍റെ കാലടിപാത പിന്തുടരുന്ന നിഴല്‍...
നിഴലേ ഇനി ഞാന്‍ നിന്നെ പിന്തുടരാം...
കാലടിപതറാതെ.


2016, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

 
  ക്ലാസ്സ്മുറി ...
അടുത്തടുത്തു വരുന്ന  പദനിസ്വനം
നാല് ചുമരുകള്‍ക്കുള്ളില്‍
ശ്വാസ നിശ്വാസങ്ങളുടെ  സ്വനം
പറയുന്നു പലകണ്ണുകളും  തമ്മില്‍
വാചാലമായ പ്രണയം
ഒടുവില്‍ പിന്നെയും  ആരും കാണാതെ ഒളിയമ്പെയ്യുന്നു
ആ  പ്രകാശപൂരിതമായ കണ്ണുകള്‍.
മൂകമായ  മുഖങ്ങളും  പലതുണ്ട്
വയലിന്‍റെ നടുവിലെ  ഇടവരമ്പു പോലെ...
സദാ ചിരിക്കുന്ന  മുഖങ്ങളുണ്ട് ...
മധുചന്ദ്ര കിരണങ്ങള്‍  പോലെ .
കണ്ഠം  പൊട്ടിയുള്ള  ഗുരുവിന്‍റെ അക്ഷര ഘോഷയാത്രക്കിടയില്‍
കടിഞ്ഞാണ്‍ പൊട്ടി  വിദൂരതയിലേക്ക്
ഓടിയകലുന്ന  മനസാം കുതിരകള്‍ അതും
അനേകമുണ്ട്  നാല് ചുമരിനുള്ളില്‍.
മണിക്കൂറുകള്‍  മടങ്ങിവരുന്നതൊടുവില്‍
മണിയൊച്ചയുടെ വിളികേട്ട്...
പിന്നെയും  കലപില ശബ്ദങ്ങള്‍ .
ഒരു നിശബ്ദതയ്ക്കൊടുവില്‍  ആരോ  പറഞ്ഞു
പിന്നെയും കാതോര്‍ത്തു അടുത്ത  കാലൊച്ച കേള്‍ക്കാനായ്.
വിസ്മയിപ്പിക്കുന്ന  വ്യക്തിത്ത്വം
അവനെ  പറയുന്നു  ഒരു പിരി ലൂസ്സാണെന്ന്.
പലരും പലരെയും  മനസ്സിലാക്കി
നിജം ! ആരും ആരെയും  അറിയുന്നില്ല
അപ്പോഴും  കേട്ടുമടുത്ത  കഥകളുടെ
കാവല്‍ ക്കാരനായ്
ആ നാല് ചുമരുകള്‍ മാത്രം  ബാക്കിയാവുന്നു.

2016, ഏപ്രിൽ 12, ചൊവ്വാഴ്ച

വിഷു ആഘോഷവേളയിൽ....

എൻ്റെ വിഷു;ജനിച്ചതിൽ പിന്നെ ആദ്യമായാണ് ഇത്ര സന്തോഷത്തോടെ ഞാൻ വിഷുആഘോഷിക്കുന്നത്.
   നന്ദി മജ്മ.....
           കഴിഞ്ഞ വർഷവും  എൻ്റെ ബ്ലോഗിൽ ഒരു വിഷു പോസ്ററ് ഇട്ടിരുന്നു അതു കണ്ണൻ കണ്ടു എന്ന മറുപടിയാണ് ഈ വിഷു.
       എൻ്റെ കൂട്ടുക്കാർക്കും എൻ്റെ അധ്യാപകർക്കും നന്ദി.
     With Love #Ramya Sarath

  

2016, ഫെബ്രുവരി 3, ബുധനാഴ്‌ച