2021, മേയ് 24, തിങ്കളാഴ്‌ച


 

തുടങ്ങണം ശക്തമായി നമ്മളിൽ നിന്ന് തന്നെ

                  

      മലപ്പുറത്ത് ഇന്ന് ഏറ്റവും കൂടിയ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  ആണ് . കൂട്ടുകുടുംബങ്ങളിൽ രോഗവ്യാപന തീവ്രതയും കൂടുന്നു ; ഇതിന് കാരണം കോവിഡ് എന്ന പകർച്ചവ്യാധിയെ കുറിച്ചുള്ള അറിവില്ലായ്മയാണ് . മറ്റുള്ള ജില്ലകൾ എല്ലാം ട്രിപ്പിൾ lockdown ൽ നിന്ന് സാധാരണ lockdown ലേക്ക് മാറിയിട്ടും കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം ആവുന്നതല്ലാതെ മാറ്റം ഒന്നും ഇല്ല.ഇതിനുള്ള കാരണം സർക്കാർ പറഞ്ഞ കാര്യങ്ങൾ ജനങ്ങൾ ഉൾക്കൊള്ളാതെ അലക്ഷ്യമായി എന്തും വരട്ടെ എന്നുവിചാരിച്ചുകൊണ്ടുള്ള കൂട്ടം കൂടലും യാത്രകളും ,വീട്ടിൽ ഇരിക്കാനുള്ള വിരസതയും ആണ്. മലപ്പുറത്ത് കാര്യങ്ങൾ ഭേദപ്പെടണമെങ്കിൽ ഇനിയും കടുത്ത നിയന്ത്രണങ്ങൾ കൂടിയേ തീരു. ഇതിനായ് പൊലീസ് സുരക്ഷാ ഉൾ ഏരിയകളിലേക്കു എത്തണം . ഈ നിയന്ത്രണങ്ങളിൽ കഷ്ടപ്പെടുന്നത് നാളെയെങ്കിലും കോവിഡ് ഭേദമായി ജോലിക്ക് പോവണം എന്നുദ്ദേശിക്കുന്ന സാധാരണ ജനങ്ങൾ ആണ് . മിക്ക ഗ്രാമ പ്രദേശങ്ങളിലും കൂലിപ്പണിക്ക് പോകുന്ന അന്നന്നത്തെ അന്നത്തിന് വഴിതേടുന്നവരെ കോവിഡ് വളരെ അധികം ബുദ്ധിമുട്ട് ആക്കുന്ന സാഹചര്യം മറികടക്കണമെങ്കിൽ അലക്ഷ്യമായി പുറത്തിറങ്ങുന്നവരെ പൂട്ടിയെ മതിയാവൂ .യുവ തലമുറ പുറത്തിറങ്ങി രോഗി ആയിമാറുമ്പോൾ പ്രതിരോധ ശേഷി നഷ്ട്ടപെട്ട ,രക്ത സമ്മർദ്ദം കൂടിയ ,പ്രമേഹ രോഗിയായ ,മറ്റുരോഗത്തിനു ചികത്സ തേടുന്ന കുടുംബ അംഗങ്ങൾ ഇതിൽ നിന്നും രക്ഷപെടാനാവാത്ത രീതിയിലേക്ക് എത്തപ്പെടും . ഇന്ന് ഒന്ന് അടങ്ങി വീട്ടിൽ ഒതുങ്ങി ഇരിക്കാൻ മനസ്സ് കാണിച്ചാൽ നാളെ നമ്മളും ,നമ്മുടെ കുടുംബവും ,സമൂഹവും കോവിഡ് എന്ന മഹാമാരിയിൽ നിന്നും രക്ഷപെടും . പൊലീസിനെ പറ്റിക്കുമ്പോൾ ഇരയാവുന്നത് ഞാനും ,നീയും ,നമ്മുടെ കുടുംബവും സമൂഹവും ആണെന്ന തിരിച്ചറിവ്, അതിൽ നിന്നും തുടങ്ങട്ടെ നമ്മുടെ വീടിൻ്റെ ,നാടിൻറെ ,സമൂഹത്തിൻ്റെ സുരക്ഷ .നമ്മൾ ഓരോരുത്തരും സമൂഹത്തോട് കടപ്പെട്ടവരാണ് . മലപ്പുറം ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ളതും മറ്റുള്ള ജില്ലകളെ അപേക്ഷിച്ച്‌ പരസ്‌പര സഹകരണം കൂടുതലുള്ളതും ആയ ജില്ലയാണ് .ആനിലയ്ക്ക് ഇവിടെ ജാഗ്രത പാളിയാൽ സ്ഥിതി രൂക്ഷമായിരിക്കും . സാംക്രമിക രോഗങ്ങളോട് കിടപിടിക്കാതെ പ്രതിരോധ മാർഗ്ഗത്താൽ അവയെ തുരത്താൻ ശ്രമിക്കുക . നിങ്ങൾ ഒന്ന് ചിന്തിക്കൂ ....നമ്മൾ എത്ര നാളായി നമ്മുടെ പ്രിയപെട്ടവരെ മുഖം മറയ്ക്കാതെ കണ്ടിട്ട് ,സംസാരിച്ചിട്ട്,ഈ ഇടവേളയിൽ എത്ര പ്രിയപ്പെട്ടവർക്ക് അവരുടെ പ്രിയപ്പെട്ടവരുടെ വിയോഗം ഉണ്ടായി ഈ വേളയിൽ അതുകൊണ്ട് .....നമ്മൾ കരുതുക . കരുതൽ ദൃഢനിശ്ചയം ആയി എടുക്കൂ ...ഈ രണ്ടാം തരംഗത്തിൽ നിന്ന് തന്നെ കോവിഡ് ,ബ്ലാക്ക് ഫംഗസ് ,വൈറ്റ് ഫംഗസ് എന്നിവയെ ഉന്മൂലനം ചെയ്യാൻ ഒരുമിച്ച് മുന്നേറണം നാം . മൂന്നാം തരംഗം അല്ല മുന്നോട്ടുള്ള ജീവിതം ആവണം മുന്നിൽ കാണേണ്ടത് . സർക്കാർ ,പൊലീസ് ,ആരോഗ്യപ്രവർത്തകർ ഇവർക്കൊക്കെ ആഗ്രഹങ്ങളും ,കുടുംബങ്ങൾ ഒരുമിച്ച് ജീവിക്കാനുള്ള ആശയും ഉണ്ട് ഇതെല്ലം സാധ്യമാക്കേണ്ടത് നമ്മളാണ് . 
                                                                                  രമ്യ