2015 നവംബർ 2, തിങ്കളാഴ്‌ച

അമ്മ

അമ്മ തന് മാറില്
യശോദ തന് മാറില്
ഒരഞ്ജനക്കല്ലിന് തിളക്കം
അഞ്ജനക്കല്ലല്ല താമരക്കണ്ണന്റെ
പിഞ്ചിളം കൈകാലിളക്കം - നീല
വിണ്ണിന്റെ പുണ്യ കിലുക്കം
(അമ്മ തന് )
പാല്ക്കടലില് പള്ളികൊള്ളുവോന് -
അമ്മിഞ്ഞ -
പ്പാലിനു കെഞ്ചുന്ന നേര
അകിടു ചുരന്നിട്ടു പയ്യുകള് കൂടിയും
അറിയാതെ അരികില് വരുന്നു
അമ്മയും തോറ്റുപോകുന്നു

ചോരി വായില് ചോര്ന്ന പാല് തന്നെയല്ലയോ
പൂനിലാവായതെന് കണ്ണാ

പൈക്കളും ഞങ്ങളും പതിന്നാലുലകും
- ആ
പാലില് കുളിക്കുന്നു കണ്ണാ
നിന്നെ പാടി ഉറക്കുന്നു കണ്ണാ


2015 ഒക്‌ടോബർ 31, ശനിയാഴ്‌ച

November-1

സഹ്യസാനു ശ്രുതി ചേർത്തു വെച്ച
മണിവീണയാണെന്റെ കേരളം
നീല സാഗരമതിന്റെ
തന്ത്രിയിലുണർത്തിടുന്നു സ്വര
സാന്ത്വനം
ഇളകിയാടുന്ന ഹരിത മേഖലയിൽ
അലയിടുന്ന കള നിസ്വനം
ഓ...നിസ്വനം കള നിസ്വനം
സഹ്യസാനു ശ്രുതി ചേർത്തു വെച്ച
മണിവീണയാണെന്റെ കേരളം
നീല സാഗരമതിന്റെ
തന്ത്രിയിലുണർത്തിടുന്നു സ്വര
സാന്ത്വനം
ഹരിത ഭംഗി കളിയാടിടുന്ന
വയലേലകൾക്കു നീർക്കുടവുമായ് (2)
കാട്ടിലാകെ നടമാടിടുന്നിതാ
പാട്ടുകാരികൾ ചോലകൾ
ഓ..ശ്യാമ കേര കേദാരമേ (2)
ശാന്തി നിലയമായ് വെൽക നീ (4)
സഹ്യസാനു ശ്രുതി ചേർത്തു വെച്ച
മണിവീണയാണെന്റെ കേരളം
നീല സാഗരമതിന്റെ
തന്ത്രിയിലുണർത്തിടുന്നു സ്വര
സാന്ത്വനം
പീലി നീർത്തി നടമാടിടുന്നു തൈ
തെങ്ങുകൾ കുളിർ തെന്നലിൽ (2)
കേളി കൊട്ടിലുയരുന്നു കഥകളി കേളി
ദേശാന്തരങ്ങളിൽ
ഓ..സത്യ ധർമ കേദാരമേ(2)
സ്നേഹ സദനമായ് വെൽക നീ (4)
സഹ്യസാനു ശ്രുതി ചേർത്തു വെച്ച
മണിവീണയാണെന്റെ കേരളം
നീല സാഗരമതിന്റെ
തന്ത്രിയിലുണർത്തിടുന്നു സ്വര
സാന്ത്വനം
ഇളകിയാടുന്ന ഹരിത മേഖലയിൽ
അലയിടുന്ന കള നിസ്വനം
ഓ...നിസ്വനം കള നിസ്വനം
സഹ്യസാനു ശ്രുതി ചേർത്തു വെച്ച
മണിവീണയാണെന്റെ കേരളം
നീല സാഗരമതിന്റെ
തന്ത്രിയിലുണർത്തിടുന്നു സ്വര
സാന്ത്വനം


The Real Revolutionist ... CHEGUVERA


2015 ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

മേഘങ്ങ...


വരണ്ടുണങ്ങുന്ന തൊടികൾ പാടങ്ങൾ
വരൂ , വരുവെന്നു വിളിച്ചു കേഴുമ്പോൾ
അകന്നു പോകുന്ന മഴമേഘങ്ങളേ,
പകയിതരോടോ ? പറയുവിൻ നിങ്ങൾ

2015 മേയ് 13, ബുധനാഴ്‌ച

മങ്ങി തുടങ്ങുന്ന ആത്മവിശ്വാസം



       
                                    ഇന്നും  ഞാനവനെ കണ്ടത് നിരാശ യുടെ  നിഴലിലാണ്.അമ്മയുടെ  ഉച്ചത്തിലുള്ള  സംസാരമൊന്നും  കേട്ടഭാവമേയില്ല  . ആവശ്യത്തിലധികം പഠിച്ചു ,ഒരു കൊച്ചു ജോലി ;ആ പ്രതീക്ഷകൾ  മങ്ങി തുടങ്ങിയ  സങ്കടമായിരുന്നു ആ മുഖത്ത് .ഏതു ജോലിക്കും നമ്മുടെ നാട്ടിൽ ചോദിക്കുന്ന യോഗ്യതയുടെ  ഒരു ശതമാനം കൂടുതലേ അവൻറെ സർട്ടിഫിക്കറ്റിൽ ഉള്ളൂ  എന്നിട്ടും പരാജയങ്ങൾ മാത്രം .അരികത്തിരുന്നു സാന്ത്വനി പ്പിക്കുന്നതോടൊപ്പം  ഞാനവനോട് പറഞ്ഞു ഇന്നില്ലേൽ നാളെ  ഉറപ്പായിട്ടും നിൻറെ  ദിവസങ്ങളുടെ തുടക്കമാവും   സമാധാനപെടു .അതിനുള്ളല്ല മറുപടി  ഇടറുന്ന  സ്വരത്തിലായിരുന്നു  'പഠിച്ചതെല്ലാം വെറുതെയായി  പല  കൂടികാഴ്ച കൾക്കും  ആത്മ വിശ്വാസത്തോടെ പോവുന്നെങ്കിലും  തിരിച്ച്‌ വരുന്നത്  പരിഹാസങ്ങൾ ഏറ്റു വാങ്ങികൊണ്ടാണ് . ഒരു സ്വയം പരിചയപെടുത്താൻ പോലും  മലയാളം മീഡിയം  പിന്തുടർന്ന് വരുന്നവർക്ക്  പറയാൻ പറ്റുന്നില്ല . മലയാളികൾക്ക്  പ്രിയം ഇംഗ്ലീഷ് തന്നെയാണ് .ഓരോ കൂടികാഴ്ചയും  ആത്മ വിശ്വാസം കുറക്കുന്നു  മടുപ്പ് ,എല്ലാരോടും  വെറുപ്പ്‌   ഇവിടെ എന്നെപോലെ ഉള്ളവർക്ക്  രക്ഷപെടലിന്റെ  മാർഗം  എന്നും അടഞ്ഞേ കിടക്കൂ .   "മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍, മര്‍ത്യനു പെറ്റമ്മ തന്‍ഭാഷ താന്‍"  ഈ  വരികൾ അനുഭവങ്ങളിൽ നിന്നും നോക്കുമ്പോൾ  ..' ഇത്രയും പറഞ്ഞപ്പോഴേക്കും  ആ ശബ്ദം  കരച്ചിലിൻറെ  ചുഴിയിൽ പെട്ടിരുന്നു ...


                      

2015 ജനുവരി 27, ചൊവ്വാഴ്ച

എൻറെ അച്ഛൻ അന്നും ഇന്നും എന്നും .(in my memory)




ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാൻ
ആ മരത്തണലിലുറങ്ങാൻ
ഇനിയും കാതോർത്ത് ദൂരെ നിൽക്കാം ഞാൻ
പ്രിയനേ നിൻ വിളി കേൾക്കാൻ
വൃശ്ചിക കാറ്റു പോൽ എന്നെ തലോടിയാൽ
പിച്ചക പൂവായ് ഉണരാം ഞാൻ
കൊച്ചരിപ്രാവായ് പറക്കാം

അമ്മ നിലാവിന്റെ കണ്ണാടി നോക്കി ഞാൻ
നിൻ സ്നേഹ ഹൃദയം കണ്ടുവെങ്കിൽ
ആ നന്മയാം കടലിന്റെ അക്കരെ തെളിയുന്ന
ഉണ്മയാം വെണ്മയെന്നിൽ തുളുമ്പിയെങ്കിൽ
പുഞ്ചിരി പുലർവെയിൽ ചിറകിന്റെ ചോട്ടിൽ ഞാൻ
സങ്കടം മറന്നൊന്നിരുന്നേനേ
ഞാൻ നിന്റെ പെണ്ണായ് കഴിഞ്ഞേനെ
ഇനിയും... ഇനിയും....
ഇനിയും കാതോർത്ത് ദൂരെ നിൽക്കാം ഞാൻ
പ്രിയനേ നിൻ വിളി കേൾക്കാൻ

മഞ്ഞല മറയിട്ട മനസ്സിന്റെ മുറ്റത്ത്
മുത്തശ്ശിമേഘം പെയ്തുവെങ്കിൽ
നിൻ അമ്പിളിപ്പെണ്ണിനും താരക തരികൾക്കും
ഇത്തിരി സ്നേഹമുണ്ണാൻ കഴിഞ്ഞുവെങ്കിൽ
ചന്ദനത്തിരി പോലെൻ നൊമ്പരമെരിയവേ
എങ്ങും  സുഗന്ധം പരന്നേനേ
നീയെന്റെ സ്വന്തമായ് തീർന്നേനേ 

2015 ജനുവരി 7, ബുധനാഴ്‌ച



നീ തന്നെ ജീവിതം സന്ധ്യേ 
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു 
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

നിൻ കണ്ണിൽ നിറയുന്നു നിബിഡാന്ധകാരം
നിൻ ചുണ്ടിലുറയുന്നു ഘനശൈത്യഭാരം
നിന്നിൽ പിറക്കുന്നു രാത്രികൾ 
പകലുകൾ നിന്നിൽ മരിക്കുന്നു സന്ധ്യേ

പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും
പതിവായി നീ വന്ന നാളിൽ
പിരിയാതെ ശുഭരാത്രി പറയാതെ 
കുന്നിന്റെ ചെരുവിൽ കിടന്നുവോ നമ്മൾ 
പുണരാതെ ചുംബനം പകരാതെ
മഞ്ഞിന്റെ കുളിരിൽ കഴിഞ്ഞുവോ നമ്മൾ

വരുമെന്നു ചൊല്ലി നീ, ഘടികാരസൂചിതൻ 
പിടിയിൽ നിൽക്കുന്നില്ല കാലം
പലതുണ്ട് താരങ്ങൾ, അവർ നിന്നെ ലാളിച്ചു 
പലതും പറഞ്ഞതിൽ ലഹരിയായ് തീർന്നുവോ
പറയൂ മനോഹരീ സന്ധ്യേ 

അറിയുന്നു ഞാനിന്നു 
നിന്റെ വിഷമൂർച്ഛയിൽ 
പിടയുന്നുവെങ്കിലും സന്ധ്യേ
ചിരി മാഞ്ഞു പോയെരെൻ 
ചുണ്ടിന്റെ കോണിലൊരു 
പരിഹാസമുദ്ര നീ കാണും
ഒരു ജീവിതത്തിന്റെ 
ഒരു സൗഹൃദത്തിന്റെ 
മൃതിമുദ്ര നീയതിൽ കാണും

നീ തന്നു ജീവിതം സന്ധ്യേ 
നീ തന്നു മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു 
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

ഇനിയുള്ള കാലങ്ങളിതിലേ കടക്കുമ്പോൾ
ഇതു കൂടിയൊന്നോർത്തു പോകും
എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാൽ
അലറാത്ത കടൽ, മഞ്ഞിലുറയാത്ത മല
കാറ്റിലുലയാത്ത മാമരം കണ്ടാൽ
അവിടെൻ പരാജയം പണി ചെയ്ത സ്മാരകം 
നിവരട്ടെ നിൽക്കട്ടെ സന്ധ്യേ

എവിടുന്നു വന്നിത്ര കടകയ്‌പു വായിലെ-
ന്നറിയാതുഴന്നു ഞാൻ നിൽക്കേ
കരി വീണ മനമാകെയെരിയുന്നു പുകയുന്നു
മറയൂ‍ നിശാഗന്ധി സന്ധ്യേ

ചിറകറ്റ പക്ഷിക്കു ചിറകുമായ് നീയിനി 
പിറകേ വരൊല്ലേ വരൊല്ലേ
അവസാനമവസാന യാത്ര പറഞ്ഞു നീ-
യിനിയും വരൊല്ലേ വരൊല്ലേ

നീ തന്ന ജീവിതം നീ തന്ന മരണവും 
നീ കൊണ്ടു പോകുന്നു സന്ധ്യേ
അവസാനമവസാനമവസാനമീ യാത്ര
അവസാനമവസാനമല്ലോ