2017, ജൂൺ 21, ബുധനാഴ്‌ച

അനുഗ്രഹീത രാവുകളില്‍ ‍...


بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ

  

       ഇന്ന്........... ദിവ്യ കാരുണ്യത്തിന്റെ പൂമഴ വര്‍ഷിക്കുന്ന പുണ്യമാസത്തിലെ ഇരുപത്തിഏഴാം രാവ്. മാനവ ചരിത്രത്തിന്റെ ഗതിമാറ്റിയെഴുതിയ അതിമഹത്തായ ഒരു തത്വസംഹിതയുടെ തിരുപ്പിറവിക്ക്‌ സാക്ഷ്യം വഹിച്ച അനുഗ്രഹീത രാത്രികളിലെ പരിപാവനമായ ഒന്ന്. മാനവരാശിക്ക് മുന്നില്‍ മോക്ഷമാര്‍ഗം തെളിയിച്ചു , സ്നേഹത്തിന്റെയും സമഭാവനയുടെയും ദിവ്യ സന്ദേശങ്ങളുമായി പരിശുദ്ധ ഖുര്‍-ആന്‍ ഈ മണ്ണില്‍ അവതീര്‍ണ്ണമായത് റംസാനിന്റെ അവസാനത്തെ വിശുദ്ധ രാത്രികളില്‍ ഒന്നിലാണ്.

മരണം നമ്മെ കൂട്ടികൊണ്ട് പോകുന്നതിനു മുന്‍പുതന്നെ , കര്‍മങ്ങളുടെ കണക്കെടുപ്പില്‍ നന്മയുടെ തുലാസ്‌ സമ്പന്നമാക്കാനും, തിന്മയുടെ തുലാസ്‌ ശൂന്യമാക്കാനും, പരമകാരുണികനായ നമ്മുടെ സൃഷ്ടാവ് അനുഗ്രഹിച്ചു നല്‍കിയ സുവര്‍ണ്ണാവസരം. വ്രത ശുദ്ധിയോടെ, പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസ്സോടെ, ആത്മ സംസ്കരണത്തിന്റെ അതുല്യ നാളുകള്‍ താണ്ടിവരുന്ന വിശ്വാസിക്ക് , സൃഷ്ടാവിലുള്ള സമ്പൂര്‍ണ സമര്‍പ്പണത്തിലൂടെ അളവറ്റ നന്മകള്‍ വാരിക്കൂട്ടുന്നതിനും, മനസ്സറിഞ്ഞ പശ്ചാതാപത്തിലൂടെ തിന്മകള്‍ മയ്ച്ചുകളയുന്നതിനും ലഭിക്കുന്ന ഒരു അസുലഭ മുഹൂര്‍ത്തം. അതാണ് ലൈലത്തുല്‍ ഖദ്ര്‍ അഥവാ നിര്‍ണ്ണയത്തിന്റെ രാവ്.

ഇസ്ലാം എന്ന സത്യപ്രകാശത്തെ കുറിച്ച് എനിക്കറിയാവുന്നത് നിങ്ങളോട് പങ്കുവയ്ക്കാന്‍ ,  അത്ഭുതകരമായ ഈ ദിവ്യ സന്ദേശത്തെ എന്നലാവുന്നവര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ ‍, അങ്ങിനെ എന്നിലര്‍പിതമായ ആ മഹത്തായ കര്‍ത്തവ്യം നിറവേറ്റാന്‍ ഒരു എളിയ ശ്രമം. കാരുണ്യത്തിന്റെ പൂമഴ ലോകത്തിനുമേല്‍ വര്‍ഷിച്ച ഈ ശ്രേഷ്ടമായ രാവില്‍ തന്നെ അതിനു തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ സര്‍വശക്തനായ എന്റെ നാഥന് സര്‍വ്വ സ്തുതികളും...
ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَـٰلَمِينَ

لا إله إلا الله محمد رسول الله

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ