2018 ജനുവരി 15, തിങ്കളാഴ്‌ച

അന്ന് ഇറവെള്ളത്തെ കുറിച്ച് മിയ നാലുവരി എഴുതാൻ പറഞ്ഞു.
സംസാരത്തിന്റെ ഉറവിടം കണ്ടെത്തിയ
   ഫിലോസഫി പഠിപ്പിച്ച്കൊണ്ടിരുന്ന രഞ്ജുഷടീച്ചർ വഴക്കുംപറഞ്ഞു...
ഒടുക്കം കൈയ്യിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കടലാസ് വഞ്ചിയും ഓഖിയിലെന്നപോലേ ചുഴറ്റി എറിയേണ്ടി വന്നു.
അന്ന് ചർച്ചകളുടെ സ്ഥിരവേദിയായിരുന്നു ക്ളാസ്. അന്ന് പിറവികൊണ്ട നാലുവരി.

   
" ഇറയറ്റുവീഴുന്ന
ജലശകലങ്ങളേറ്റ്
ഉണരുന്ന തളിരുകളിൽ
സലഭഞ്ജിക തൻ തലോടലേറ്റ്
പിറവികൊണ്ട പല നിറമുള്ള പൂക്കൾ സുഗന്ധം.."


2018 ജനുവരി 14, ഞായറാഴ്‌ച

ഇലഞ്ഞിപൂക്കൾ

ഇലഞ്ഞിപൂക്കൾ ക്കായ്
തപസ്സിരുന്നൊരു കാലം
രാവ് മറഞ്ഞെന്ന് ഓതുന്ന
കിളിനാദംകേട്ട് കിടക്കപ്പാ വിട്ട്
ഇലഞ്ഞിപൂക്കൾ പെറുക്കിയ
സുഗന്ധമുള്ള ബാല്യകാലം.
 ഇലഞ്ഞിപൂക്കൾക്കും
  കുങ്കുമ വർണ്ണമുള്ള ഇലഞ്ഞി കനികളോടും കടം പറഞ്ഞ ബാല്യ കാലം.
ഓല നാരുകൊണ്ട് മാല കോർത്ത്
കുന്തലഴക് മിനുക്കിയ ബാല്യം.
അന്നാ നാട്ടു വഴികൾക്ക്  നിലാവിന്റെ നിറമുള്ള പൂക്കളുടെ സുഗന്ധമായിരുന്നു.