ഞാൻ ബഹുമാനിക്കുന്ന ഗവ : വി കെ കാണി ഹൈസ്ക്കൂളിലെ എല്ലാ അധ്യാപകർക്കും , അനധ്യാപകർക്കും നന്ദി പറയുന്നു .
ഇന്നലെ വി
കെ കാണി കുടുംബം ( 'കൂടുമ്പോൾ
ഇമ്പമുള്ളത് ' ഇങ്ങനെ
പറയാതിരിക്കാൻ ആവില്ല .)
ഞങ്ങൾക്ക് സമ്മാനിച്ച
യാത്ര ഓർമ്മയിൽ എന്നും നിലനിൽക്കുന്ന ഒരുപിടി നല്ല അനുഭവങ്ങളാണ്
.
especially alot of
thanx to staff
secretary കലേഷ് സാർ . ആദ്യം
ഞാൻ കരുതിയത് H .M എല്ലാവരും ഉള്ളതുകൊണ്ട്
ബഹളങ്ങൾ
ഒന്നും ഇല്ലാത്ത യാത്ര ആവും എന്നാണ് . എന്നാൽ അത് തീർത്തും തെറ്റിദ്ധാരണ
ആണെന്ന് ഓരോ മണിക്കൂറുകൾ
കഴിയും തോറും മനസ്സിലായി . അധ്യാപകരുടെ സ്നേഹവായ്പുകൾ നിറഞ്ഞ വേമ്പനാട്ടുകായൽ മുഹൂർത്തങ്ങൾ
അവർണനീയമാണ് .
ജോലി അന്തരീക്ഷത്തിൽ
നിന്നും വിശ്രമ വേളയിലേക്ക് മടങ്ങുന്നവരും , പുതിയ സ്ഥാനങ്ങൾ
തേടുന്നവർക്കും ,ഒരു സ്ഥിരം വരുമാനം
പ്രതീക്ഷ ഉള്ളവർക്കും നിറഞ്ഞ സന്തോഷം
നൽകുന്നതായിരുന്നു യാത്ര .
ഫ്രണ്ട്സുമായി
നടത്തുന്ന യാത്രയുടെ ഗൃഹാതുരത ഉണ്ടായിരുന്നു ഇന്നലത്തെ യാത്രയ്ക്ക് .
പ്രളയം വന്ന് വാർത്തെടുത്തിട്ടും വേമ്പനാട്ട് കായലിനും തീരത്തിനും സൗന്ദര്യത്തിന് നേരിയ കുറവ് വന്നില്ല എന്നത്
എന്നെ അദ്ഭുതപ്പെടുത്തി. പ്രകൃതിക്ക് നഷ്ടങ്ങളിൽ നിന്നും കരകയറാൻ തൽക്ഷണ കൊണ്ട് സാധിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് ഇത് . എന്നിട്ടും
എല്ലാം മറന്ന് പ്രഭാതവും ,പ്രദോഷവും ഓരോ അഥിതികളെയും വീണ്ടും വീണ്ടും ഹാർദ്ദവമായി
ക്ഷണിക്കുന്നു .
അദ്ധ്വാനവും ,ആഹാരവും കായലിൻറെ
മുഖമുദ്രയാണ് . വള്ളവും ,ചീന വലയും
അവരോട് നന്ദികേട് കാണിക്കില്ല എന്നത്
ഒരുപരമാര്ഥമാണ്. അതിൻറെ തെളിവാണ് ഊൺ മേശയിൽ നിരന്ന കരിമീൻ . ആഹാരവും ,ആഘോഷവും ,പങ്കുവെയ് ക്കലുകളും ഓർമ്മയിലേക്ക് പുതിയ ഒരു ഏട്
നൽകി .