2019, മാർച്ച് 9, ശനിയാഴ്‌ച



     ഞാൻ ബഹുമാനിക്കുന്ന  ഗവ : വി കെ കാണി  ഹൈസ്ക്കൂളിലെ എല്ലാ അധ്യാപകർക്കും , അനധ്യാപകർക്കും  നന്ദി പറയുന്നു .
 ഇന്നലെ  വി കെ കാണി  കുടുംബം  ( 'കൂടുമ്പോൾ  ഇമ്പമുള്ളത്  '   ഇങ്ങനെ  പറയാതിരിക്കാൻ  ആവില്ല .)
ഞങ്ങൾക്ക്  സമ്മാനിച്ച  യാത്ര  ഓർമ്മയിൽ  എന്നും നിലനിൽക്കുന്ന ഒരുപിടി നല്ല അനുഭവങ്ങളാണ് .
especially  alot of  thanx   to  staff  secretary  കലേഷ്  സാർ .  ആദ്യം ഞാൻ കരുതിയത് H .M എല്ലാവരും  ഉള്ളതുകൊണ്ട് 
 ബഹളങ്ങൾ  ഒന്നും  ഇല്ലാത്ത  യാത്ര ആവും എന്നാണ് . എന്നാൽ അത് തീർത്തും  തെറ്റിദ്ധാരണ  ആണെന്ന്  ഓരോ  മണിക്കൂറുകൾ  കഴിയും തോറും  മനസ്സിലായി . അധ്യാപകരുടെ  സ്നേഹവായ്പുകൾ നിറഞ്ഞ  വേമ്പനാട്ടുകായൽ  മുഹൂർത്തങ്ങൾ  അവർണനീയമാണ് .
ജോലി അന്തരീക്ഷത്തിൽ നിന്നും  വിശ്രമ വേളയിലേക്ക്  മടങ്ങുന്നവരും , പുതിയ  സ്ഥാനങ്ങൾ  തേടുന്നവർക്കും ,ഒരു സ്ഥിരം വരുമാനം  പ്രതീക്ഷ ഉള്ളവർക്കും  നിറഞ്ഞ  സന്തോഷം  നൽകുന്നതായിരുന്നു  യാത്ര .
ഫ്രണ്ട്സുമായി നടത്തുന്ന  യാത്രയുടെ   ഗൃഹാതുരത ഉണ്ടായിരുന്നു  ഇന്നലത്തെ യാത്രയ്ക്ക് .
പ്രളയം വന്ന്  വാർത്തെടുത്തിട്ടും വേമ്പനാട്ട്  കായലിനും തീരത്തിനും   സൗന്ദര്യത്തിന്  നേരിയ കുറവ് വന്നില്ല  എന്നത്  എന്നെ  അദ്‌ഭുതപ്പെടുത്തി. പ്രകൃതിക്ക്  നഷ്ടങ്ങളിൽ നിന്നും കരകയറാൻ  തൽക്ഷണ കൊണ്ട് സാധിക്കും  എന്നതിന് ഉത്തമ ഉദാഹരണമാണ് ഇത് .  എന്നിട്ടും  എല്ലാം  മറന്ന്  പ്രഭാതവും ,പ്രദോഷവും ഓരോ അഥിതികളെയും   വീണ്ടും വീണ്ടും   ഹാർദ്ദവമായി  ക്ഷണിക്കുന്നു .
 അദ്ധ്വാനവും ,ആഹാരവും  കായലിൻറെ  മുഖമുദ്രയാണ് . വള്ളവും ,ചീന വലയും   അവരോട്  നന്ദികേട് കാണിക്കില്ല എന്നത് ഒരുപരമാര്ഥമാണ്. അതിൻറെ  തെളിവാണ് ഊൺ  മേശയിൽ നിരന്ന കരിമീൻ .  ആഹാരവും  ,ആഘോഷവും ,പങ്കുവെയ് ക്കലുകളും  ഓർമ്മയിലേക്ക്  പുതിയ ഒരു ഏട്  നൽകി .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ