2017, ഏപ്രിൽ 16, ഞായറാഴ്‌ച


  കണ്ടില്ലാന്നു നടിച്ചാലും ചില ചിന്തകളും കാഴ്ചകളും  മനസ്സിനെ ആഴത്തിൽ പിടിച്ചുലക്കും. ഒരു പക്ഷേ അത് ഞാൻ എന്റെ രക്ഷിതാക്കളെ ദൈവതുല്ല്യം ആരാധിക്കുന്നതു കൊണ്ടാവാം...
അത്തരത്തിലൊരു വേദന ....
പറയാതിരിക്കാനാവുന്നില്ല.

നമ്മുടെ എല്ലാ സന്തോഷത്തിനു പിന്നിലും നമ്മുടെ അമ്മമാരാണ്...
യാദൃശ്ചികമെന്നോണം ചില കാരണങ്ങളാൽ അമ്മമാരെ മറക്കുന്നു.
വിവാഹം അതിനൊരു കാരണം....വന്ന പൊണ്ണോ സ്വന്തം അമ്മയെ പരിധിയില്ലാതെ സ്നേഹിക്കും...ഭർത്താവിന്റെ അമ്മയുടെ കാര്യത്തിൽ ഇത് എന്തു കൊണ്ട്???....
അമ്മായി അമ്മയെപോലുള്ള മനസ്സ്,ആഗ്രഹം  സ്വന്തം അമ്മക്കുണ്ടോ ,അമ്മവരുന്നോ എന്നു ചോദിക്കാനുള്ള മകന്റെ കടമ എന്തുകൊണ്ട്  എപ്പോഴും വിസ്മൃതിയിൽ അഭയം തേടുന്നു...
പെണ്ണ് അവളാവണം ഒരു മാർഗ്ഗദർശ്ശി... ഇല്ലെങ്കിൽ
പുരുഷത്വം നഷ്ടപ്പെട്ട പുരുഷനായ് കാണും മറ്റുള്ളവർ.
പെറ്റവയർ...
അത് ആരുമറിയാതെ നോവുന്നെങ്കിൽ ഗുണം പിടിക്കില്ല....ഈ ജന്മത്തിലും വരും ജന്മത്തിലും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ