2017 ഏപ്രിൽ 18, ചൊവ്വാഴ്ച

വേനലൊരു നദി തേടുകയാണ്...
മഴയോ...വീണുടഞ്ഞാൽ നോവാത്ത പച്ചപ്പുള്ള പരവതാനി തേടുന്നു.
പറവകൾ കതിരുതേടുന്നു
വയലോ...
വരും വിളക്കായ് കളയില്ലാതെ കാത്തിരിക്കുന്നു...
മനുഷ്യർ നിഴലില്ലാതെ...
തണലു തിരയുന്നു
തരു ചില്ലയിലൂടെ ആകാശം മറക്കാനുള്ള വക തേടുന്നു.
കുഞ്ഞ് അമ്മമാറിലെ ചൂടു തിരയുന്നു...
അമ്മയോ ചൂട് ആറ്റി
കുപ്പിയിൽ പകർന്നു നൽകുന്നു...
വ്യഗ്രതയിൽ എല്ലാം നഷ്ടം...
തളിർക്കാതെ...പൂക്കാലം വരുമോ... ????

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ